ജോളിയെ സഹായിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് പണികിട്ടി

കൂടത്തായി സംഭനത്തില്‍ മുഖ്യപ്രതിയായ ജോളി സ്വത്ത് തട്ടിയെടുക്കാനായി ഉണ്ടാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച സിപിഎം ലോക്കല്‍ സെക്രട്ടറി മനോജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

കൂടത്തായി കൊലപാതക പരമ്ബര പ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സി പി എം ലോക്കല്‍ സെക്രട്ടറി മനോജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മനോജ് തെറ്റ് ചെയ്‌തെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ശാസ്തമംഗലം ലോക്കല്‍ സെക്രട്ടറിയായിരുന്ന മനോജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. .ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ മനോജ് ഒപ്പുവക്കുകയായിരുന്നു. പിന്നീട് ഇതെ കുറിച്ച് പൊലീസ് തന്നോട് ചോദിക്കുകയും ഇതിന് ശേഷം ജോളി തന്നെ സന്ദര്‍ശിച്ചപ്പോള്‍ എഗ്രിമെന്റില്‍ ഒപ്പുവെച്ച താന്‍ കുടുങ്ങിയല്ലോ എന്ന് ജോളിയോട് പറഞ്ഞതായും മനോജ് പറഞ്ഞു.

Loading...

2006 ലാണ് സിപിഐഎം ലോക്കല്‍ സെക്രട്ടറി മനോജ് ജോളിയെ പരിചയപ്പെടുന്നത്. സ്ഥലക്കച്ചവടക്കാര്യവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനായാണ് തനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത്. പിന്നീട് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ആ ബന്ധം തുടര്‍ന്നു. ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചത് മുസ്ലിം ലീഗ് പ്രാദേശിക നേതാവാണെന്നും ഇതില്‍ സാക്ഷിയായി ഒപ്പുവച്ചത് സിപിഐഎം പ്രാദേശിക നേതാവാണെന്നും നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.