‘വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കുത്തിക്കീറും, ഓര്‍മയില്ലേ കൃപേഷിനെ, ഓര്‍മയില്ലേ ഷുഹൈബിനെ’; കൊലവിളി മുദ്രാവാക്യവുമായി സി പി എം പ്രകടനം

കോഴിക്കോട്: തിക്കോടി ടൗണില്‍ പ്രകോപന മുദ്രാവാക്യവുമായി സി പി എമ്മിന്റെ പ്രകടനം. ‘വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കുത്തിക്കീറു’മെന്നാണ് മുദ്രാവാക്യം. ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മയില്ലേ എന്നും പ്രകടനത്തിനിടെ മുദ്രാവാക്യം വിളിച്ചു.

‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ എത് പൊന്നുമോനായാലും വീട്ടില്‍ക്കയറി കുത്തിക്കീറും. പ്രസ്ഥാനത്തെ തൊട്ടെന്നാല്‍ ചാവാന്‍ ഞങ്ങള്‍ തയ്യാറാകും, ചാവാന്‍ ഞങ്ങള്‍ തയ്യാറായാല്‍ കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ഓര്‍മയില്ലേ കൃപേഷിനെ, ഓര്‍മയില്ലേ ഷുഹൈബിനെ.വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ ചത്തുമലര്‍ന്നത് ഓര്‍മയില്ലേ.’- എന്നൊക്കെയാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത്.

Loading...

പ്രകോപനപരമായ മുദ്രാവാക്യത്തെക്കുറിച്ച്‌ സി പി എം നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് മുതല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി.