സിപിഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം; ഇപി വിഷയം ചർച്ച ചെയ്യും

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് വിവരം. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇപി സന്നദ്ധത അറിയിച്ചേക്കുമെന്നാണ് സൂചന. അതേസമയം പി ജയരാജൻ ഇതുവരെ പരാതി എഴുതി നൽകിയിട്ടില്ല.

സംസ്ഥാനത്ത് തന്നെ ഈ വിഷയം പരിശോധിക്കാനുള്ള നിർദ്ദേശമാണ് ദില്ലിയിൽ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗം നൽകിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം പരിശോധിച്ച ശേഷം മാത്രം ഇടപെട്ടാൽ മതിയെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിന്. അഴിമതിയാരോപണം അന്വേഷിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന നിലപാടും പിബി സ്വീകരിച്ചു.

Loading...