സംസ്ഥാനത്ത് പലയിടത്തും ഭൂമിയിൽ വിള്ളൽ

Loading...

കനത്ത മഴയ്ക്കു പിന്നാലെ സംസ്ഥാനത്ത് ഹൈറേഞ്ച് പ്രദേശങ്ങളില്‍ ഭൂമി വിണ്ടുകീറുന്നു. കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണപ്പെട്ടത്.

വെളളപ്പൊക്കത്തിന്റെ ദുരിതത്തില്‍ നിന്ന് കരകയറി വരുകയാണ് കണ്ണൂര്‍. ഇതിനിടയിലാണ് ജില്ലയുടെ പല പ്രദേശങ്ങളിലും ഭൂമിക്ക് വിളളലുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Loading...

സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ വീട് വൃത്തിയാക്കി ക്യാംപില്‍ നിന്ന് ആളുകള്‍ മടങ്ങുന്ന ഘട്ടത്തിലാണ് പലയിടത്തായി വിള്ളലുകള്‍ കണ്ടത്. ശ്രീകണ്ഠപുരത്ത് നാലിടങ്ങളില്‍ 750 മീറ്റര്‍ നീളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഇക്കാര്യത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ പ്രതികരണം.
ഇടയ്ക്കിടെ മഴയുണ്ടെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായി മാറിയിട്ടുണ്ട്.