12 അ​ടി​യി​ല്‍ കൂ​ടു​ത​ല്‍ താ​ഴ്ച്ച​യി​ല്‍ കു​ഴി​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പാ​ണ്ട​നാ​ട് സ്വ​ദേ​ശി​യു​ടെ സം​സ്‌​കാ​രം വൈ​കു​ന്നു

ആ​ല​പ്പു​ഴ: ആലപ്പുഴയിൽ വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് സ്വ​ദേ​ശി ജോ​സ് ജോ​യി (38) യു​ടെ സം​സ്‌​കാ​രം വൈ​കു​ന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 12 അടി താഴ്ചയിലാണ് മൃതദേഹം സംസ്കരിക്കേണ്ടത്. എന്നാൽ ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രോ​ട്ടോക്കോ​ള്‍ പ്ര​കാ​രം കു​ഴി​യെ​ടു​ക്കാ​ന്‍ മ​തി​യാ​യ സ്ഥ​ല​മി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. വെ​ള്ള​ക്കെ​ട്ട് കാ​ര​ണം 12 അ​ടി​യി​ല്‍ കൂ​ടു​ത​ല്‍ താ​ഴ്ച്ച​യി​ല്‍ കു​ഴി​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയില്‍ വ​ച്ചാ​ണ് ജോ​സ് ജോ​യി മ​രി​ച്ച​ത്. ക​ടു​ത്ത ക​ര​ള്‍ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ്ദ​വു​മു​ണ്ടാ​യി​രു​ന്നു. പുത്തൻ തെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇവിടെ അഞ്ചടിയിൽ കൂടുതൽ കുഴിക്കാനാവില്ല. വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും ഉണ്ടാകും. സംസ്‌കാരം നടത്താൻ ഉചിതമായ സ്ഥലം പഞ്ചായത്ത് പരിധിയിൽ ഇല്ലെന്ന് പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറി ചെങ്ങന്നൂർ ആർഡിഒയ്ക്ക്‌ റിപ്പോർട്ട് നൽകി.

Loading...

മെയ് 29ന് അബുദാബിയിൽ നിന്നെത്തി ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പാണ്ടനാട് തെക്കേപ്ലാശ്ശേരിൽ ജോസ് ജോയ് ആണ് മരിച്ചത്. സംസ്ഥാനത്തെ ഒമ്പതാമത്തെ കൊവിഡ് മരണമാണ് ഇത്. മരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ​ള്ളി സെമി​ത്തേ​രി​യി​ല്‍ സം​സ്‌​ക​രി​ക്കും എ​ന്നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ നി​ല​വി​ലെ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്‌കാ​രം മ​റ്റൊ​രു സ്ഥ​ല​ത്ത് ന​ട​ത്തു​മെ​ന്ന് ചെ​ങ്ങ​ന്നൂ​ര്‍ എം​എ​ല്‍​എ സ​ജി ചെ​റി​യാ​ന്‍ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇതേ തുടർന്ന് ആലപ്പുഴ നഗരസഭയ്ക്ക് കീഴിലെ പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ ധാരണയായി.