ക്വാര്‍ട്ടഫൈനലിന്റെ ആവേശം നിറഞ്ഞുനിന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സമൂസയും

മെല്‍ബണ്‍: രുചിയുടെ വഴി മാത്രം ആര്‍ക്കും കൊട്ടിയടയ്ക്കാനാവില്ല. അത് ക്രിക്കറ്റായാല്‍പോലും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്വാര്‍ട്ടഫൈനലിന്റെ ആവേശം നിറഞ്ഞുനിന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അങ്ങനെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം രുചിയായ സമൂസയും.ഓസ്‌ട്രേലിയയിലെ പ്രിയപ്പെട്ട ഇന്ത്യന്‍ വിഭവങ്ങളില്‍ ഒന്നാണെങ്കിലും സമൂസയ്ക്ക് ഇതുവരെ മെല്‍ബണ്‍ സ്‌റ്റേഡിയത്തില്‍ വില്‍പന നടത്താവുന്ന വിഭവങ്ങളുടെ ഔദ്യോഗിക മെനുവില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ത്യക്കാര്‍ വന്‍ തോതില്‍ എത്തുമെന്ന കണക്കുകൂട്ടലിലാവണം വ്യാഴാഴ്ച ഇന്ത്യയും ബംഗ്ലാദേശയും തമ്മിലുള്ള ക്വാര്‍ട്ടര്‍ പോരാട്ടം നടക്കുമ്പോള്‍ നിരവധി സമൂസ വില്‍പ്പനക്കാര്‍ ഉണ്ടായിരുന്നു സ്‌റ്റേഡിയത്തില്‍. രണ്ട് സമൂസയ്ക്ക് 5.60 ഓസ്‌ട്രേലിയന്‍ ഡോളറായിരുന്നു വില. ഏതാണ്ട് 250 രൂപ. അതേവിലയുള്ള ഹോട് ഡോഗിനോടും ചിക്കന്‍ ബര്‍ഗറിനോടും മത്സരിച്ച അരങ്ങേറ്റക്കാരനായ സമൂസ ചൂടപ്പം പോലെ വിറ്റുപോയെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.

Loading...