സംവിധായകന്‍ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; ത്രി.ഡി സിനിമയുടെ പേരില്‍ 1.4 കോടി രൂപ തട്ടിച്ചെന്ന പരാതി

ചേര്‍ത്തല: ത്രീഡി സിനിമയുടെ പേരില്‍ പണം തട്ടി എന്ന കേസില്‍ സംവിധായകന്‍ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ത്രീഡി സിനിമ നിര്‍മ്മാണത്തിന്റെ പേരില്‍ 1.4 കോടി രൂപ തട്ടിയെന്ന ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എഫ്.ഐ.ആര്‍ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി.

ഹോട്ടല്‍ വ്യവസായി വി.എന്‍. ബാബു നല്‍കിയ പരാതിയിലാണ് നടപടി. മാരാരിക്കുളം പൊലീസാണ് പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്?റ്റര്‍ ചെയ്ത് കേസെടുത്തത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിക്കാണ് അന്വേഷണ ചുമതല.

Loading...