മഞ്ജുവിന്റെ പരാതി; ഒടിയൻ സെറ്റിലെ എല്ലാവരുടേയും മൊഴിയെടുക്കും

സംവിധായകൻ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ ഒടിയൻ സെറ്റിലെ എല്ലാവരുടേയും മൊഴിയെടുക്കും. സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാർ മേനോൻ മോശമായി പെരുമാറിയെന്നാണ് മഞ്ജു വാര്യർ പ്രധാനമായും ഉന്നയിച്ച പരാതി. സംവിധായകൻ കയർത്ത് സംസാരിച്ചെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. സെറ്റിൽ കേക്ക് മുറിച്ചപ്പോൾ ഉണ്ടായിരുന്ന എല്ലാവരുടേയും മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺട്രോളർ സജി സി ജോസഫ്, മഞ്ജു വാര്യരുടെ ഓഡിറ്റർ, മഞ്ജു ഫാൻസ് അസോസിയേഷൻ സെക്രട്ടറി രേഖ എന്നിവരിൽ നിന്ന് നേരത്തേ മൊഴിയെടുത്തിരുന്നു. കൂടുതൽ പേരുടെ മൊഴിയെടുത്ത ശേഷം അടുത്ത നടപടിയിലേക്ക് കടക്കും.

Loading...

ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാരിയർ ഡിജിപിക്ക് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തയെന്നും പരാതിൽ ചൂണ്ടിക്കാട്ടിയിരുന്നു.