Kerala News Top Stories

പെരിയാറ്റിൽ നിന്ന് കിട്ടിയ ആ കാ​ലു​ക​ളു​ടെ ഉ​ട​മ​യെ തി​രി​ച്ചറി​ഞ്ഞു; 14 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ൽ വഴിത്തിരിവ്

തൊ​ടു​പു​ഴ: പ​തി​നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ടി​മാ​ലി പ​നം​കു​ട്ടി പ​വ​ർ ഹൗ​സി​ന​ടു​ത്ത് പെ​രി​യാ​ർ പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ടു കാ​ലു​ക​ളു​ടെ ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ഇ​തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത​യു​ടെ ചു​രു​ള​ഴി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

“Lucifer”

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കാ​ലു​ക​ൾ ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി വി​ല്ലേ​ജി​ൽ പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി കു​ന്ന​പ്പ​ള്ളി​ൽ ജോ​സി​ന്‍റെ (49) യാ​ണെ​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ​ത്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ കാ​ലു​ക​ൾ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​മു​പ​യോ​ഗി​ച്ചാ​ണ് ശ​രീ​ര​ത്തി​ൽ നി​ന്നും മു​റി​ച്ചു മാ​റ്റി​യ​തെ​ന്നും വ്യ​ക്ത​മാ​യി.

കാ​ലു​ക​ൾ ഒ​ഴി​കെ മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വം ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തോ​ടെ ജോ​സി​ന്‍റെ തി​രോ​ധ​ന​വും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലു​ക​ൾ ക​ണ്ടെ​ത്തി​യ​തി​ന്‍റെ​യും ഉ​ള്ളു​ക​ള്ളി​ക​ൾ തേ​ടു​ക​യാ​ണ് പു​തു​താ​യി കേ​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം.

2005 ജൂ​ലൈ 24നാ​ണ് കു​ന്ന​പ്പ​ള്ളി​ൽ ജോ​സ​ഫി​ന്‍റെ മ​ക​നാ​യ ജോ​സി​നെ കാ​ണാ​താ​കു​ന്ന​ത്. ടാ​റിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന ജോ​സ് രാ​വി​ലെ രാ​ജാ​ക്കാ​ട് ജോ​ലി​ക്കാ​യി വീ​ട്ടി​ൽ നി​ന്നു പു​റ​പ്പെ​ട്ട​താ​ണ്. പി​ന്നീ​ട് ജോ​സി​നെ വീ​ട്ടു​കാ​രോ നാ​ട്ടു​കാ​രോ ക​ണ്ടി​ട്ടി​ല്ല. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചെ​ങ്കി​ലും വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

ഇ​തി​നി​ടെ​യാ​ണ് ജൂ​ലൈ 27നു ​നാ​ടി​നെ ഞെ​ട്ടി​ച്ച് പ​നം​കു​ട്ടി പ​വ​ർ​ഹൗ​സി​നു സ​മീ​പം പു​ഴ​യി​ൽ മു​റി​ച്ചു മാ​റ്റി​യ നി​ല​യി​ൽ ഒ​രു കാ​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ഴ​യി​ൽ അ​ക​പ്പെ​ട്ട ആ​രു​ടെ​യെ​ങ്കി​ലും ആ​യി​രി​ക്കും കാ​ലു​ക​ൾ എ​ന്ന രീ​തി​യി​ൽ അ​ടി​മാ​ലി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

എ​ന്നാ​ൽ ഓ​ഗ​സ്റ്റ് എ​ട്ടി​ന് സ​മീ​പ​ത്തു നി​ന്നും ഒ​രു കാ​ലു കൂ​ടി ക​ണ്ടെ​ത്തി. എ​ന്നാ​ൽ ബാ​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ കാ​ലു​ക​ൾ ആ​രു​ടേ​തെ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. പു​ഴ​യി​ൽ അ​ക​പ്പെ​ട്ട പ​ല​രെ​യും കാ​ണാ​താ​യെ​ങ്കി​ലും ഇ​വ​രു​ടെ​യൊ​ക്കെ മൃ​ത​ദേ​ഹ​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ഭി​ച്ച​തോ​ടെ ആ ​നി​ല​ക്കു​ള്ള അ​ന്വേ​ഷ​ണം നി​ല​ക്കുകയായിരുന്നു.

Related posts

തട്ടിക്കൊണ്ടുപോയ ഒന്നര വയസ്സുകാരിയെ പത്തുമാസത്തിനുശേഷം കണ്ടെത്തി

subeditor

അതിര്‍ത്തി കത്തുമ്പോള്‍ ചൈനയില്‍ നിന്നും സാങ്കേതിക സഹായം വാങ്ങാന്‍ ഇന്ത്യ

പടയൊരുക്കം ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും തോമസ് ചാണ്ടി രാജിവയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

special correspondent

ഒരേ വിമാനത്തിൽ പൈലറ്റായി അമ്മയും മകളും; അത്യപൂർവ കാഴ്ച്ച യുഎസിൽ നിന്നും

main desk

ആയിരം പൂര്‍ണ്ണചന്ദ്രനെ കണ്ട ആന മുത്തശ്ശി ഗിന്നസ് ബുക്കിലേക്ക്

subeditor

കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം

subeditor

പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബസ് ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചു

subeditor

കണ്ണൂര്‍ ജയില്‍ നടക്കുന്നത് കൊലക്കേസ് പ്രതികളുടെ സുഖവാസം… ചാറ്റിങ്ങും ഫോൺ വിളിയും തകൃതി, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പ്രതിയുടെ ഭാര്യയുടേത്

subeditor5

മൈക്കിൾ ജാക്സന്‍റെ മരണത്തിനു പിന്നിൽ ചികിത്സിച്ച ഡോക്റ്റർ, വെളിപ്പെടുത്തലുമായി മകൾ പാരീസ് ജാക്സൺ

subeditor

‘പതിനെട്ടാം പടിയില്‍ നൃത്തം ചെയ്ത നടി’യ്ക്ക് പറയാനുള്ളത്…

subeditor5

ദുബൈയിലേക്ക് ഒരു രാത്രി വരാമോ എന്ന് നടി നേഹക്ക് പ്രവാസി മലയാളിയുടെ ചാറ്റ്.

subeditor

കള്ളപ്പണം പിടിച്ച പൊലീസ് പുലിവാലു പിടിച്ചു, പിടിച്ചെടുത്ത പഴയ നോട്ടുകൾ മാറി നൽകണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ

subeditor