കടൽത്തീരത്ത് കുഴിച്ചു മൂടിയ മനുവിന്റെ മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയില്‍

അഞ്ച് അടിയിലധികം താഴ്ചയില്‍ കുഴിച്ചിട്ട മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയിലാണ്. ശരീരത്തിലും തലയിലും ക്ഷതമേറ്റ പാടുകളുണ്ട്. ഇന്ന് പിടിയിലായവരില്‍ സെബാസ്റ്റ്യന്‍ ആണ് കൊലപാതകം സംബന്ധിച്ച് വ്യക്തമായ വിവരം പങ്കുവച്ചത്. ഇയാള്‍ തന്നെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തതും.

നേരത്തെ പിടിയിലായ പത്രോസ്, സൈമണ്‍ എന്നിവര്‍ അന്വേഷണം വഴിതിരിച്ചു വിടുന്ന മൊഴിയാണ് നല്‍കിയത്. മൃതദേഹം കല്ലുകെട്ടി കടലില്‍ ഉപേക്ഷിച്ചെന്നായിരുന്നു ഇവരുടെ മൊഴി. ആ വഴിക്കാണ് പോലീസ് അന്വേഷണം നീങ്ങിയതും.

Loading...

മുമ്പുണ്ടായ വഴക്കിനെ തുടര്‍ന്ന് വിരോധമുള്ള പ്രതികളെ തിങ്കളാഴ്ച രാത്രി മനു പുന്നപ്രയിലെ ബാറില്‍ വച്ച് കണ്ടുമുട്ടുകയായിരുന്നു. ഇത് തര്‍ക്കത്തിലും അടിപിടിയിലും കലാശിച്ചു.

മര്‍ദ്ദനമേറ്റ് അവശനായ മനുവിനെ സ്‌കൂട്ടറിന്റെ നടുക്കിരുത്തി കടല്‍ത്തീരത്തേക്ക് കൊണ്ടുപോകുകയും കൂടുതല്‍ പേരെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയുമായിരുന്നു.