Loading...
പിഞ്ചുകുഞ്ഞുങ്ങളോടുള്ള ക്രൂരത നാല്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത് നോയിഡയില്‍ നിന്നുമാണ്. മൂന്നു വയസ്സുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതില്‍ കുപിതനായ പതിമൂന്നുകാരന് കുഞ്ഞിനെ വധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പോലീസ് പതിമൂന്നുകാരനെ അറസ്റ്റു ചെയ്തിട്ടുണ്ട്.
കൊലപാതകത്തിനു ശേഷം പെണ്‍കുഞ്ഞിനെ ഗ്രേറ്റര്‍ നോയിഡയ്ക്ക് അടുത്തുള്ള ബിസ്റാഖിലെ ഒരു ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. 13കാരന് കുട്ടിയെ ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസിന് വഴിത്തിരിവായത്. 13കാരന്റെ കയ്യില്‍നിന്ന് പൊലീസ് ലൈംഗിക ദൃശ്യങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Loading...