പ്രണയിനിയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല.. ചേട്ടനെ തലയറുത്ത് അനിയന്‍ കൊലപ്പെടുത്തി

ആഗ്ര : പ്രണയിനിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് അനുജന്‍ ചേട്ടന്റെ തലയറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു. ആഗ്രയിലാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്. ദിനേശ് സിങ്(23)എന്നയാളാണ് ജ്യേഷ്ഠന്‍ ധര്‍മ്മേന്ദ്ര സിങ്(33)നെ തലയറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു. . ജല്‍സര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള വനപ്രദേശത്ത് ഏപ്രില്‍ 16നാണ് തലവേര്‍പെട്ട നിലയില്‍ ധര്‍മ്മേന്ദ്രയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയും കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്തുകയുമായിരുന്നു.

വീട് പണിക്കായി അനുജന്റെ കയ്യില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കാന്‍ ധര്‍മ്മേന്ദ്രക്ക് സാധിച്ചില്ല. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കാന്‍ ദിനേശിനെ അനുവദിച്ചില്ല. ഭാര്യയുമായി ദിനേശ് മോശമായ ബന്ധം സ്ഥാപിച്ചിരുന്നത് ധര്‍മ്മേന്ദ്ര കണ്ടുപിടിച്ചു എന്നീ മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് ദിനേശ് കൊലപാതകം നടത്തിയത്. ഏപ്രില്‍ മൂന്നിന് ചേട്ടനെ വനപ്രദേശത്തു എത്തിച്ച ശേഷം മദ്യത്തില്‍ ഉറക്ക?ഗുളിക കലക്കി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ധര്‍മ്മേന്ദ്രയുടെ കഴുത്തില്‍ നിരവധി തവണ ഇടിച്ചതിന്റെ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

Loading...