പോലിസുകാരനെ ഗുണ്ടയുടെ ഭാര്യയും അമ്മയും കടിച്ചു

വൈക്കത്ത് അറസ്‌ററിലായ ഗുണ്ടയുടെ അമ്മയും ഭാര്യയും ചേര്‍ന്ന് പോലിസുകാരനെ കടിച്ചതായി പരാതി. റെജിാണ് കടിയേറ്റത്. ഈ സംഭവത്തില്‍ അഖിലിന്റെ അമ്മ കുമാരി (46), ഭാര്യ അപര്‍ണ (22) എന്നിവരെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കഴാഴ്ച രാവിലെ പത്തരയോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. വൈക്കത്ത് വച്ച് പിടികൂടാനുള്ള ശ്രമത്തിനിടെ ലെങ്കോയ്ക്ക് പരിക്കേറ്റിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാണിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുന്നതിനായി വൈക്കം സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാര്‍ എത്തിയപ്പോഴാണ് അമ്മയും ഭാര്യയും ആക്രമിച്ചത്.

Loading...

തുടര്‍ന്ന് ഗാന്ധിനര്‍ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസുകാര്‍ അടക്കം എത്തിയാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. തുടര്‍ന്ന് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊലീസുകാരനെ ആക്രമിച്ചതിനും കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.