പ്രമുഖ മനുഷ്യാവാകാശ സഘടനയായ ആംനെസ്റ്റീ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ ഇരുപതുലക്ഷത്തിലധികം വരുന്ന വിദേശ തൊഴിലാളീകളെ ഖത്തര്‍ ദ്രോഹിക്കുകയാണെന്നും ദുരുപയോഗം ചെയ്യുകയാനെന്നും പറയുന്നു. വളരെ മോശമായാണു തൊഴിലാളീകളോടു പെരുമാറൂന്നത് അവര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നില്ല റീപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു.

ലോകകപ്പിന്റെ പേരുപറഞ്ഞ നിരവധി മനുഷ്യാവകാശ ധ്വസനങ്ങള്‍ നടക്കുന്നു. ഇങ്ങനെ തൊഴിലാളീകളെ ദൂരുപയോഗം ചെയ്യുന്നത് ഖത്തറീനു വലിയ ഷെയിംആണു എന്നു കുറ്റപെടുത്തുന്നു. മറ്റൂ ഗല്‍ഫ് രാജ്യങ്ങള്‍ക്കും കടുത്ത വിമര്‍ശനമുണ്ടു. കഴിഞ്ഞ ചൊവാഴ്ചയാണു പ്രമുഖ മനുഷ്യാവകാശ സഘടനായ ആംനെസ്റ്റീ ഇന്റര്‍നാഷ്ണല്‍ അവരുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതു.

ഭൂരിഭാഗം വിദേശതൊഴിലാളീകളൂം 2022 ലെ ലോകകപ്പ് ടൂര്‍ണമെന്റിനുവേണ്ടി പണീയെടുക്കുന്നവരാണു. അവരുടെ അവസ്ഥ വളരെ ശോചനീയമാണു. ഇങ്ങനെയുള്ള ഒരവസ്ഥ ഇടവരുത്തിയ ഫിഫ വേള്‍ഡ് കപ്പു സഘാടകരേയും ആംനെസ്റ്റീ വിമര്‍ശിക്കുന്നു. അവിടുത്തെ അവസ്ഥ ഇങ്ങനെയാക്കുന്നതില്‍ ഫിഫയുടെ പങ്കു ചെറുതല്ല അവര്‍ കുറ്റപെടുത്തുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോടു ഖത്തര്‍ വളരെ രൂക്ഷമായാണു പ്രതികരിച്ചതു. ആംനെസ്റ്റിയുടെ ആരോപണങ്ങളെല്ലാം സത്യത്തിനു നിരക്കാത്തതാണു എന്നാണു ഖത്തര്‍ പറയുന്നത്. ഖത്തറീന്റെ പല തൊഴില്‍ നിയമങ്ങളൂം പരിഷ്കരിച്ചു കൊണ്ടിരിക്കുകയാണു. വളരെ കുപ്രസിദ്ധിയാര്‍ജിച്ച കഫാല (സ്പോണ്‍സര്‍ഷിപ്പു നിയമം) നിര്‍ത്തലാക്കാന്‍ പോകുകയാണു. ഈ നിയമം മൂലം തൊഴിലാളീകള്‍ക്കു വെറേ തൊഴിലുടമയുടെ കീഴിലേയ്ക് മാറാന്‍ അനുവാദമില്ല. ഇനി അതിനു തടസ്സമുണ്ടാകില്ല. കരാര്‍ തൊഴിലാളീകളുടെ അവസ്ഥ മെച്ചെപെടുത്തുന്നതിനായി ഈയടുത്ത് ഖത്തര്‍ നിയമം പരിഷ്കരിച്ചിട്ടുണ്ടു. പാസ്സ്പോര്‍ട്ട് പിടിച്ചുവെയ്ക്കാന്‍ ആര്‍ക്കും അധികാരമുണ്ടാകുകയില്ല. മാത്രവുമല്ല തൊഴിലാളീകള്‍ക്കു ശമ്പളം കൃത്യ സമയത്തു ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. തൊഴിലാളീകളുടെ ആരോഗ്യം കുടുമ്പ സംരക്ഷണം, റെസിഡന്‍സി കാലയളവു , തുടങ്ങിയ കാര്യങ്ങളില്‍ കാര്യമായ പരിഷ്കരണമാനു ഖത്തര്‍ നടത്തികൊണ്ടിരിക്ക്കുന്നത്. തൊഴിലാളീകളേയും തൊഴിലുടമയേയും ഒരു പോലെ പ്രീതിപെടുത്തുന്ന കര്‍മ്മപരിപാടികള്‍ പലതും പൈപ്പു ലൈനിലാണു. അതെല്ലാം സമയബന്ധിതമായി നടപ്പിലാക്കും എന്നു പറഞ്ഞ് ഖത്തറീന്റെ ഔദ്യോഗിക പ്രസ്താവന അവസാനിക്കുന്നു.