സര്‍ക്കാരിനെതിരെ വിമര്‍ശനം; ഇടയലേഖനം പള്ളികളില്‍ വായിച്ചു

തിരുവനന്തപുരം. വിഴിഞ്ഞം സംഘര്‍ഷത്തില്‍ വിശദീകരണവുമായി ലത്തീന്‍ സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചു. ഇടയലേഖനത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും സഭ വിമര്‍ശിക്കുന്നുണ്ട്. സംഭവ ദിവസം പോലീസ് സ്‌റ്റേഷന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ നിന്നും കല്ലേറ് ഉണ്ടായി. ഇതോടെ പ്രകോപിതരായ പോലീസ് സ്ത്രീകളെയടക്കം മര്‍ദ്ദിച്ചുവെന്ന് സഭ ആരോപിക്കുന്നു. പ്രകോപനപരമായ കാര്യങ്ങള്‍ ഉണ്ടാക്കിയതാണ് സംഘര്‍ഷത്തിന് കാരണം.

അതിജീവനത്തിനായി സമരം നടത്തുന്നവരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്നത് പ്രകോപനം ഉണ്ടാക്കുന്ന കാര്യമാണ്. സമാധാനമാണ് സഭ ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിസ്സംഗമനോഭാവം തുടരുന്നു. തീരശോഷണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് പുനരധിവാസം മുടങ്ങിയപ്പോഴാണ് അതിജീവനത്തിനായി സമരം നടത്തിയത്. ഗോഡൗണുകളിലും സ്‌കൂളുകളിലും കഴിയുന്നവരെ 5500 രൂപ വാടക നല്‍കി മാറ്റിപ്പാര്‍പ്പിക്കുവാന്‍ സഭ ഏകക്ഷീയമായി തീരുമാനിക്കുകയായിരുന്നു.

Loading...

വിഴിഞ്ഞത്ത് സമാധാനം പുനസ്ഥാപിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അത്തരം നടപടി ഉണ്ടാകുന്നില്ല. പകരം സമരം നയിക്കുന്നവരെ രാജ്യദ്രോഹിളാക്കുകയാണ് ചെയ്യുന്നത്. ന്യായമായ ആവശ്യം ഉന്നയിച്ചാണ് സമരം. അതിനാല്‍ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരും.