ജര്‍മനിയില്‍ അഞ്ചു പേര്‍ അമ്പേറ്റു മരിച്ചത് ലൈംഗിക സംഘടനയുടെ ആഭിചാര കര്‍മത്തിന്റെ ഭാഗമായി… സംഘനയില്‍ അവസാനമായി അംഗമായ 17കാരിയുടെ തിരോധാനവും ഭീതി വര്‍ധിപ്പിക്കുന്നു

ജര്‍മനിയില്‍ അഞ്ചു പേര്‍ അമ്പേറ്റു മരിച്ചത് ലൈംഗിക സംഘടനയുടെ ആഭിചാര കര്‍മത്തിന്റെ ഭാഗമായെന്ന് സൂചന. കേരളത്തിലും മന്ത്രവാദക്കൊല തകൃതിയായി നടക്കുന്നു എന്നതിന്റെ സൂചനയാണ് എട്ടു മാസത്തിനകം എട്ട് ജീവനുകള്‍ പൊലിഞ്ഞതിലൂടെ വ്യക്തമാകുന്നത്.

ഇതിനിടെയാണ് അങ്ങ് ജര്‍മ്മനിയിലും സമാന സംഭവം അരങ്ങേറുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. മരക്കുരിശും മഴുവും ആഭിചാരത്തിനായി ഉപയോഗിക്കുന്ന ആരാധനാലയത്തില്‍ സ്വതന്ത്ര ലൈംഗികത ആവോളം ആസ്വദിക്കാം എന്നതാണ് ഇവര്‍ നടത്തി വരുന്ന രീതി.

Loading...

ജര്‍മ്മനിയിലെ ബവേറിയയില്‍ അഞ്ചുപേര്‍ അമ്പേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആഭിചാര കര്‍മ്മത്തിന്റെ പുത്തന്‍ കഥകള്‍ പുറത്ത് വരുന്നത്. ഡോ. മുഹമ്മദ് അഷ്‌റഫ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു വേണ്ടി ജര്‍മ്മനിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലൂടെയാണ് സംഗതി പുറം ലോകമറിയുന്നത്.

ഈ സംഘത്തില്‍ അവസാനമായി അംഗമായത് കരീനയെന്ന വിദ്യാര്‍ത്ഥിനിയാണ്. പതിനേഴാം വയസില്‍ വീട് വിട്ടിറങ്ങിയ കരീന കുടുംബവുമായി അകന്നു കഴിയുകയായിരുന്നു.

കരീനയെ കാണാനില്ലെന്നു കാണിച്ച് മാതാവ് ഒരിക്കല്‍ പത്രപരസ്യവും ചെയ്തിരുന്നു. കാസ്റ്റിന്‍, ഗെറ്റ്‌റൂട് എന്നിവര്‍ക്കൊപ്പം വിറ്റന്‍ബര്‍ഗ് കമ്മ്യൂണിറ്റിയിലാണ് കരീന രജിസ്റ്റര്‍ ചെയ്തിരുന്നത്.

ജര്‍മനിയിലെ ബവേറിയ സംസ്ഥാനത്തില്‍ അഞ്ചുപേര്‍ അമ്പേറ്റു മരിച്ചത് ലൈംഗിക സംഘടനയുടെ ആഭിചാര കര്‍മത്തിന്റെ ഭാഗമായെന്നാണ് ഡോ. മുഹമ്മദ് അഷ്‌റഫ് വെളിപ്പെടുത്തുന്നത്.

പാസ്സാവുവില്‍ മൂന്നുപേരും 635 കിലോ മീറ്റര്‍ അകലെ ഗിഫോണില്‍ രണ്ടുപേരുമാണ് കഴിഞ്ഞ ദിവസം അമ്പ് തറച്ചു കൊല്ലപ്പെട്ടത്. പാസ്സാവുവില്‍ കൊല്ലപ്പെട്ട ടോര്‍സ്റ്റന്‍ എന്ന 53 കാരനായ വ്യാപാരി ഡ്യു ലോ വള്‍ട്ട എന്ന സംഘടനയിലെ അംഗമാണ്..

അത് ദൈവത്തിനു വേണ്ടതാണ് എന്ന അര്‍ഥമുള്ള ഈ സംഘടനയില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നതാണ് 33 കാരിയായ ഫെറീന. ഇവര്‍ വെസ്റ്റര്‍വാള്‍ഡിലെ ബേക്കറി ജീവനക്കാരിയാണ് ടോര്‍സ്റ്റന് ഒപ്പമാണ് ഫെറീനയുടെ താമസം. ഇവരുടെ അടുത്തകൂട്ടുകാരിയാണ് ഒപ്പം മരിച്ച 30 കാരി ഇ. കാസ്റ്റിന്‍.

വിറ്റന്‍ബെര്‍ഗിലെ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയാണ് കാസറ്റിന്‍. ഗിഫോണില്‍ സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ട മുപ്പതുകാരിയായ ഗെറ്റ്‌റൂഡുവാണ് കാസ്റ്റിന്റെ ജീവിത പങ്കാളി. രണ്ടു വര്‍ഷം മുന്‍പ് ഈ സംഘത്തില്‍ ചേര്‍ന്ന 19 കാരിയായ കരീനയാണ് ജീവന്‍ നഷടപ്പെട്ട അഞ്ചാമത്തെയാള്‍.

എല്ലാ ചൊവാഴ്ചകളിലും വ്യാഴാഴ്ച്ചകളിലും ഇവര്‍ ഒരു കേന്ദ്രത്തില്‍ ഒത്തുകൂടാറുണ്ടായിരുന്നു. വലിയ ഒരു മഴുവും തടികൊണ്ടുള്ള ഭാരിച്ച ഒരു മരക്കുരിശും ആണ് ഇവരുടെ ആഭിചാര കേന്ദ്രത്തിലെ ആരാധനാവസ്തു. സ്വതന്ത്ര ലൈംഗികതയാണ് ഇവരുടെ രീതി. കറുത്തവസ്ത്രങ്ങള്‍ മാത്രമാണ് ധരിച്ചിരുന്നത്…

ചുണ്ടുപോലും കറുത്ത ലിപസറ്റിക്ക് ഉപയോഗിച്ച് ഇവര്‍ കറുപ്പിക്കുമായിരുന്നു. ആറുപേരും ജര്‍മന്‍ ആര്‍ച്ചറി ഫെഡറേഷനിലെ അംഗങ്ങളും ക്രോസ് ബോ കൈവശം വയ്ക്കാന്‍ അവകാശമുള്ളവരുമാണ്. അദ്ധ്യാപികയായ കാസ്റ്റിന്‍ എഴുതിവച്ച കുറിപ്പില്‍ നിന്നാണ് ദുരൂഹ മരണത്തിന്റെ കാരണം പൊലീസ് കണ്ടെടുത്തിയത്. നേരത്തേ തയാറാക്കിയ പദ്ധതി അനുസരിച്ചു മൂന്നുപേര്‍ പാസാവുവിലും രണ്ടുപേര്‍ ഗിഫോണിലും തങ്ങള്‍ ആവിഷ്‌ക്കരിച്ച പദ്ധതി നടപ്പാക്കുകയായിരുന്നുവത്രെ.

അതല്ലെങ്കില്‍ അമ്പു തൊണ്ടയില്‍ കുത്തിയിറക്കിയതായിരിക്കാമെന്നും കരുതുന്നു. എന്തായാലും അതി ദാരുണമായിരുന്നു ഈ ആഭിചാരക്രിയയുടെ അന്ത്യം. ഗിഫോണില്‍ ഇരുവരും പരസ്പരം അമ്പെയത് ജീവിതം അവാസാനിപ്പിച്ചതായാണ് കരുതുന്നത്.