ആക്രമണത്തിനിടെ വീരമൃത്യു വരിക്കുന്ന സൈനികര്‍ക്കുള്ള റിസ്‌ക് ഫണ്ട് വര്‍ധിപ്പിച്ചു

ആക്രമണത്തിനിടെ വീരമൃത്യു വരിക്കുന്ന സൈനികര്‍ക്കുള്ള റിസ്‌ക് ഫണ്ട് സിആര്‍പിഎഫ് വര്‍ധിപ്പിച്ചു. 21.5 ലക്ഷത്തില്‍ നിന്ന് 35 ലക്ഷമായാണ് വര്‍ധിപ്പിച്ചത്. ഏറ്റുമുട്ടലുകളിലല്ലാതെയുള്ള സാഹചര്യങ്ങളില്‍ മരിക്കുന്ന സൈനികര്‍ക്കുള്ള റിസ്‌ക് ഫണ്ട് 25 ലക്ഷം രൂപയായും വര്‍ധിപ്പിച്ചതായി സിആര്‍പിഎഫ് അറിയിച്ചു. മരിച്ച സേനാംഗങ്ങളുടെ മകളുടെയോ സഹോദരിയുടെയോ വിവാഹത്തിനുള്ള ധനസഹായം ഒരു ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു.

നവംബര്‍ മുതല്‍ ഇത് പ്രഭാല്യത്തില്‍ വന്നതായും സിആര്‍പിഎഫ് വ്യക്തമാക്കി. സായുധ സേനകളില്‍ റിസ്‌ക് ഫണ്ട് ഏകരൂപത നടപ്പാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ വിവിധ സായുധ സേനകള്‍ വ്യത്യസ്ത താരത്തിലാണ് റിസ്‌ക് ഫണ്ട് നല്‍കിയിരുന്നത്.

Loading...