ഗര്‍ഭിണിയെ കൊന്ന് വയര്‍ കീറി കുഞ്ഞിനെ പുറത്തെടുത്തു; സംഭവം ഞെട്ടിക്കുന്നത്

ഗര്‍ഭിണിയായ 19 വയസുകാരിയെ കൊന്ന് വയര്‍ കത്തി കൊണ്ട് കീറി ഭ്രൂണത്തെ പുറത്തെടുത്തു. അമേരിക്കയിലാണ് അതിഹീനമായ ക്രൂരകൃത്യം നടന്നത്. ഷിക്കാഗോക്കാരിയായ മാര്‍ലെന്‍ ഒക്കോവ ലോപ്പസ് ആണ് ഈ രീതിയില്‍ കൊല ചെയ്യപ്പെട്ടത്. മരിക്കുമ്‌ബോള്‍ മാര്‍ലെന്‍ ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ നാല് മാസമായി കാണാതായിരുന്ന മാര്‍ലനെ ബുധനാഴ്ച്ച വൈകിട്ടോടെയാണ് പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മാര്‍ലെന്റെ കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നും കുഞ്ഞിനെ രക്ഷിക്കുക എന്നത് ശ്രമകരമാണെന്നുമാണ് പൊലീസ് പറയുന്നത്. ശ്വാസം മുട്ടിച്ചാണ് മാര്‍ലനെ കൊന്നിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ അവിവാഹിതകളായ അമ്മമാര്‍ക്ക് വേണ്ടിയുളള ഒരു ഗ്രൂപ്പില്‍ അംഗമായിരുന്നു മാര്‍ലെന്‍. ആഴ്ച്ചകള്‍ക്ക് മുന്‍പ് ഈ ഗ്രൂപ്പ് വഴി ഒരാള്‍ മാര്‍ലെനുമായി പരിചയത്തിലായി. കുഞ്ഞിന് ആവശ്യമുളള തുണികളും മറ്റ് സൗജന്യമായി തരാം എന്നുളള ഇയാളുടെ പ്രലോഭനത്തില്‍ നിര്‍ദ്ധനയായ മാര്‍ലെന്‍ വീഴുകയായിരുന്നു.

Loading...

തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശം അനുസരിച്ച് മാര്‍ലെന്‍ ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ പോയപ്പോഴാണ് കൊല ചെയ്യപ്പെടുന്നത്. കൊലപാതകിയുടെ വീടിനോട് ചേര്‍ന്നുളള ചവറുപെട്ടിയില്‍ നിന്നുമാണ് മാര്‍ലെന്റെ മൃതദേഹം കണ്ടെടുക്കുന്നത്. അതേസമയം ഒരു സ്ത്രീയാണ് മാര്‍ലെനെ അപ്പാര്‍ട്ട്മെന്റിലേക്ക് ക്ഷണിച്ച് വരുത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.