യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ആഡംബര കപ്പല്‍ സര്‍വീസുകള്‍: യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു

ദുബായ് : യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ആഡംബര കപ്പല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പ്രമുഖ കമ്പനികള്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കാകും സര്‍വീസ്. ക്രൂസ് ടൂറിസം പ്രചാരണത്തിനായി ബെംഗളൂരു, പുണെ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നടത്തിയ റോഡ്‌ഷോകളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

യാത്രക്കാര്‍ക്ക് അഞ്ചും ഏഴും പതിനാലും അതില്‍ കൂടുതലും രാത്രികള്‍ തങ്ങാവുന്ന പാക്കേജുകളുണ്ടാകും. യുഎഇയില്‍ ഒക്ടോബര്‍ 25നു ക്രൂസ് ടൂറിസം സീസണ്‍ ആരംഭിച്ചതു മുതല്‍ പ്രമുഖ രാജ്യങ്ങളില്‍ നിന്നുള്ള ആഡംബര കപ്പലുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ സീസണില്‍ 15% ആണു വളര്‍ച്ച; കപ്പലുകളുടെ എണ്ണത്തില്‍ 18 ശതമാനവും.

Top