മണിക്കൂറിന് 3500 രൂപ വരുമാനം; ജോലിയോ കരയുക

കേരളത്തിന്റെ പലഭാഗങ്ങളിലും ചില താഴ്ന്ന സമുദായങ്ങള്‍ക്കിടയില്‍ മരണവീട്ടില്‍ മൃതദേഹങ്ങളെ കെട്ടിപിടിച്ചു കരയാന്‍ ആളെ കിട്ടാത്ത അവസരങ്ങളില്‍ പുറത്തുനിന്നും അപരിചിതരെ വാടകക്ക് എടുക്കുന്നഏര്‍പ്പാടുണ്ട്, കേരളത്തിലെ ചില സമുദായങ്ങളില്‍ പെട്ട ആള്‍ക്കാരുടെ മരണത്തിനു കുടുംബാംങ്ങള്‍ ഇരുന്നു കരയാറില്ല നിലത്തു കിടത്തുന്ന മൃതദേഹത്തില്‍ കൂട്ടത്തോടെ കെട്ടിപിടിച്ചു അലമുറയിടുന്നവരെല്ലാം ബന്ധുക്കളെന്നു വിചാരിച്ചാല്‍ നിങ്ങള്ക്ക് തെറ്റി, വാടകക്ക് എടുക്കുന്ന കരച്ചില്‍ തൊഴിലാളികളാണവര്‍. ഒരു മുറിക്കുള്ളില്‍ മൃതദേഹത്തെ കെട്ടിപിടിച്ചു കരയാംണ് മാത്രം എര്പടക്കുന്ന ഒരു ആചാരം ഇപ്പോഴും കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍ ഇതുപോലെ മരണവീട്ടില്‍ പോയി കരഞ്ഞു വരുമാനം ആക്കുന്നവരെ കുറിച്ച് അറിയാം നന്നായി കരയാന്‍ അറിയാമെങ്കില്‍ കാശുണ്ടാക്കാന്‍ ഒരു വഴി കണ്ടെത്താം. കുറച്ച തമാശ കലര്‍ന്ന എന്നാല്‍ തെല്ലു ചിന്തിപ്പിക്കുന്ന ഒരു സംഭവത്തെകുറിച്ചാണ് പറയാന്‍ പോകുന്നത്. ജീവിക്കാന്‍ ഒരു വരുമാനമാര്‍ഗംമായി പല മാര്ഗങ്ങളും ആളുകള്‍ സ്വീകരിക്കാറുണ്ട്, പുതിയ രീതികള്‍ കണ്ടെത്തി സ്വന്തം കാലില്‍ നില്ക്കാന്‍ പ്രപ്തി നേടുന്നവരും ഉണ്ട്. പറഞ്ഞു വരുന്നത് വ്യത്യസ്തമായാ ഒരു വരുമാനരീതിയെക്കുറിച്ചും അധികമാര്‍ക്കും പരിചയമായില്ലാത്ത ഒരു തൊഴിലിനെ കുറിച്ചുമാണ്. മരണവീടുകളില്‍ ,പോയി മരിച്ചു പോയ ആളെ ഓര്‍ത്തു പൊട്ടിക്കരഞ്ഞാല്‍ കിട്ടുന്നത് മണിക്കൂറുകള്‍ക്കു 3500 രൂപ പ്രതിഫലമാണ്. പക്ഷെ സമഭാവം നടക്കുന്നത് നമ്മുടെ നാട്ടിലെങ്ങുമില്ല. ഈ ഒരു ജോലി നിലവിലുള്ളത്

ഈജിപ്തുയന്‍ ചൈനീസ് സംസ്‌കാരത്തിന്റെ ഭാഗമായാണ്. നൂറ്റാണ്ടുകള്‍ക്കു മുന്നേ അവരുടെ സംസ്‌കാരത്തില്‍ ഇങ്ങനെ പുറത്തുനിന്നുള്ളവര്‍ മരണവീടുകളിലെത്തി കരയുന്ന ഒരു പതിവുണ്ട്, ആ രാജ്യങ്ങളില്‍ ഇത്തരം തൊഴില്‍ ചെയ്തു ജീവിക്കുന്നവരും ധാരാളം. ലോകത്തിന്റെ തന്നെ പലഭാഗങ്ങളിലും ഇത് നില നില്‍ക്കുന്നുണ്ട്. ശവസംസ്‌കാരം നടക്കുന്ന വീടുകളില്‍ പോയി കരയുന്നതു ചിലയിടങ്ങളില്‍ വരുമാനത്തിന്റെ ഭാഗമാണെങ്കിലും ചിലയിടങ്ങളില്‍ ഇന്നും ഇത് സംസ്‌കാരത്തിന്റെ ഭാഗമായി തുടരുന്നു. കെട്ടിയിട്ട് മൂക്കത്തു വിരല്‍ വക്കണ്ട. ഭാരതത്തിലും ഈ ആചാരം നിലാവ്യിലുണ്ട് വടക്കേ ഇന്ത്യയില്‍ രാജസ്ഥാനില്‍ ആണ് ഇത്തരക്കാറുള്ളത്. മരണം ഇപ്പോഴും വേദന തരുന്ന ഒരു സമയമാണ്. എങ്കിലും മരണവീടുകളില്‍ ചെന്ന് കരച്ചില്‍ ആത്മാര്‍ഥമായി അഭിനയിക്കുന്നവരെ കുറിച്ച് കേട്ടപ്പോള്‍ ഉണ്ടായ കൗതുകം ഇത്തരക്കാരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രേരണയായി.

Loading...

വിദേശരാജ്യങ്ങളില്‍, നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ഇവെന്റ്‌റ് മാനേജ്മന്റ് കമ്പനികളെ പോലെ പറയാനുള്ള ആള്‍ക്കാരെ ഏര്‍പ്പാടാക്കി കൊടുക്കുന്ന കമ്പനികളുണ്ട്.മരിച്ചു പോയ ആളെ ഒരു മുന്പരിചയവും ആവശ്യമില്ല, ഇവര്‍ വന്നു ബന്ധുക്കളെ പോലെ പെരുമാറും മണിക്കൂറില്‍ 45 യൂറോയാണു പ്രതിഫലം. ഏകദേശം 3500 രൂപ…മരണവീട്ട്ടില്‍ സന്ദര്‍ശകരുടെ എണ്ണം കുറയുന്നുവെന്നു തോന്നിയാല്‍ ധൈര്യമായിട്ട് ഇവരെ വിളിക്കാം, വേണ്ട ഏര്‍പ്പാടുള്ള അവര്‍ ചെയ്‌തോളും ഇങ്ങനെ എത്തുന്നവര്‍ ശവസംസ്‌കാരച്ചടങ്ങു ഏറ്റവും പാട്ടുമൊക്കെയായി സംഭവബഹുലമാക്കും, നേരത്തെ തന്നെ എത്തി മരിച്ച ആളെ കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കി ഒരു കുറവും വരുത്താതെ ഇഴുകി ചേര്‍ന്ന് അഭിനയിച്ചു മനോഹരമാക്കി തരും ഇക്കൂട്ടര്‍.

ഭാരതത്തില്‍ രാജസ്ഥാനില്‍ റുഡാലീ എന്നറിയപ്പെടുന്ന വിഭാഗക്കാര്‍ ഇങ്ങനെ മരണവീടുകളില്‍ കയാനെത്തുന്നവരാണ്. ജാതിവ്യസ്ഥയുമായി ബന്ധപ്പെട്ട ആചാരമാണിത് മരണവീടുകളില്‍ ഉയര്‍ന്ന ജാതിക്കാരായയ സ്ത്രീകള്‍ക്ക് കരച്ചില്‍ നിഷിയുധമായിരുന്നു അവര്‍ക്കു വേണ്ടി കരയാന്‍ മരണവീടുകളില്‍ എത്തുന്ന ഇകൂട്ടര്‍ താഴ്ന്ന ജാതിക്കാരാണ്. പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥയെ ആസ്പദമാക്കി ഹിന്ദി യില്‍ വന്നിട്ടുള്ള റുഡാലീ എന്ന ചലച്ചിത്രത്തില്‍ ഈ ആചാരവും പരാമര്‍ശിച്ചിട്ടുണ്ട്.

തിരക്ക് കാരണം എല്ലാം ഇവെന്റ്‌റ് മാനേജ്‌മെന്റിനെ ഏല്‍പ്പിക്കുന്ന ഒരു കാലമാണിത്, വിവാഹത്തിനും ഗൃഹപ്രവേശത്തിനും ഒക്കെ ക്ഷണിച്ചിട്ട് അവിടെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ക്ഷണിച്ചവരെ ഒന്നും സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ കാണാതെ ഒരു പരിചയ യവും ഇല്ലാത്ത കുറെ സുന്ദരന്മാരും സുന്ദരികളും എത്തി തൊഴുകൈയ്യോടെ സ്വീകരിക്കുന്ന ഏര്‍പാടാന് ഇപ്പോള്‍ ഉള്ളത്. അക്കൂട്ടത്തില്‍ മരണത്തിനു കരയാനും ഇവന്റ് മാനേജ്‌മെന്റ്‌റ്കാരെത്തുന്ന കാലം വിദൂരമല്ല, നമ്മുടെ നാട്ടിലെ എവെന്റ്‌റ് മാനേജര്‍സ് മരണവീട്ടില്‍ വികാരങ്ങളെ കൂടി വിറ്റ് കാശാക്കാനെത്തും കരുതിയിരിക്കുക.