ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു

മലയാളത്തിന്റെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു. തിരുവനന്തപുരം പാലോട് പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ ആദ്യ മലയാളി വനിതയാണ്. 1946ല്‍ ആലപ്പുഴ മുതുകുളത്തായിരുന്നു ജനനം.

റാഗിങ് സിനിമയിലൂടെ ആയിരുന്നു ചലചിത്രരംഗത്തേക്കുള്ള പ്രവേശം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്ബതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു.

Loading...

വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. രാജഹംസം, ലഹരി തുടങ്ങിയ മലയാള ചിത്രങ്ങളിലും അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് സിനിമകളില്‍ നായികയായി.’നദിയെ തേടിവന്ന കടല്‍’ എന്ന പടത്തില്‍ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ആകാശവാണിക്കു വേണ്ടി നിരവധി നാടകങ്ങള്‍ എഴുതി. ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ഡബ്ബുചെയ്തിട്ടുണ്ട്.ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങള്‍ എഴുതി. ദാസ്താനി റൂഫ്, കരിനിഴല്‍, തൗബ തുടങ്ങിയ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മകന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം അമ്മയും ഫെഫ്കയും ചേര്‍ന്ന് ഏറ്റുവാങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം ഉള്ളത്. അമ്മയ്ക്ക് വേണ്ടി ജഗദീഷും മധുപാലും മെഡിക്കല്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടു. ഫെഫ്കയുടെ ഭാഗത്ത് നിന്ന് ഭാഗ്യലക്ഷ്മിയും.
മലയാളചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ശ്രദ്ധേയായ അഭിനേത്രിയും റേഡിയോ നാടക രചയിതാവുമായിരുന്നു ജമീല മാലിക്. പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍നിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ആകാശവാണിക്കായി ഇപ്പോള്‍ നാടകങ്ങള്‍ എഴുതുന്നു. സ്‌കൂള്‍ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തി. എസ്.എസ്.എല്‍.സി പഠനത്തിനുശേഷം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു പഠിച്ചു. കേരളത്തില്‍ നിന്ന് പൂണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു പഠിക്കുന്ന ആദ്യ വനിതയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് പഠനകാലത്ത് കെ.ജി. ജോര്‍ജിന്റെ ഉള്‍പ്പെടെ ഡിപ്ലോമ ഫിലിമുകളിലും കോഴ്‌സ് സിനിമകളിലും അഭിനയിച്ചു.

1969ല്‍ 15 വയസുള്ളപ്പോഴാണ് ജമീല മാലിക് പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയത്. 70 – 71ല്‍ പഠനം പൂര്‍ത്തിയാക്കി. പെണ്‍കുട്ടികളെ സിനിമയിലേക്ക് അയക്കാന്‍ സമൂഹം മടിച്ചിരുന്ന കാലത്ത്, മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു കാരണവശാലും പെണ്‍കുട്ടികള്‍ അഭിനയ രംഗത്തേക്ക് പോകാതിരുന്ന കാലത്ത് ജമീല മാലിക്കിന്റെ പൂണെ പഠനം വലിയൊരു സംഭവം തന്നെയായിരുന്നു. ഇസ്ലാം മതത്തിലേക്ക് മാറുകയും കൊല്ലത്തെ മിത്രം പത്രാധിപര്‍ മുഹമ്മദ് മാലിക്കിന് വിവാഹം ചെയ്യുകയും ചെയ്ത തങ്കമ്മ എന്ന സാമൂഹിക പ്രവര്‍ത്തകയുടെ ഏകമകളായിരുന്നു ജമീല മാലിക്ക്.

മുഹമ്മദ് മാലിക്കും തങ്കമ്മ മാലിക്കും കൊല്ലത്തെ ഏറെ അംഗീകരിക്കപ്പെട്ട മാധ്യമ ദമ്ബതികളായിരുന്നു. പിന്നീട് ഇരുവരും കൗണ്‍സിലര്‍മാരുമായി. വൈക്കം മുഹമ്മദ് ബഷീര്‍, കാമ്ബിശേറി കരുണാകരന്‍ തുടങ്ങിയവരുമായി ആ കുടുംബത്തിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ബഷീറിന്റെകൂടി അഭിപ്രായം പരിഗണിച്ചാണ് ജമീലയെ അഭിനയം പഠിക്കാന്‍ അയച്ചത്. പഠന ശേഷം കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും ജീവിതത്തിലെ പ്രതികൂല അനുഭവങ്ങള്‍ അതിന് തടസമായി. ഇതിനിടെ ആദ്യം ബാപ്പയും പിന്നീട് ഉമ്മയും മരിച്ചു.

വിവാഹ ബന്ധം ഒരുവര്‍ഷമേ നീണ്ടുനിന്നുള്ളൂ. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്‍, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവര്‍ക്കൊപ്പമൊക്കെ തുല്യ പ്രാധാന്യമുള്ള റോളുകളില്‍ ജമീലാ മാലിക്ക് അഭിനയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആദ്യമായി സിനിമാ അഭിനയം പഠിക്കാന്‍ പോയ ആണ്‍കുട്ടി രവി മേനോനായിരുന്നു. അദ്ദേഹം പിന്നീട് വലിയ നടനായി. രവി മേനോന്‍ പൂണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജമീലാ മാലിക്കിന്റെ സീനിയറായിരുന്നു. ഇരുവരും ഒന്നിച്ച്‌ ക്യാമ്ബസ് ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ദൂരദര്‍ശന്റെ ആദ്യകാല സീരിയലുകളില്‍ നല്ല റോളുകള്‍ കിട്ടിയിരുന്നുവെങ്കിലും പിന്നീട് അതുകുറഞ്ഞു.