കരുനാ​ഗപ്പള്ളിയിൽ ബാലികയെ പീഡിപ്പിച്ച വയോധികന് 10 വർഷം കഠിന തടവ്

കരുനാഗപ്പള്ളി: കരുനാ​ഗപ്പള്ളിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് കഠിന തടവ്. 10 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി ഉഷാ നായർ ആണ് ശിക്ഷ വിധിച്ചത്.2016-ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

2017- ൽ ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിവിധി. മൈനാഗപ്പള്ളി സ്വദേശിയായ പ്രതി, ശാസ്താംകോട്ട മനക്കരയിൽ ജോലി നോക്കിവരവേ ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന ബാലികയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി.

Loading...