ഇരട്ട കൊപാതകക്കേസ്, പ്രതികളുടെ വടിവാളും കൊണ്ട് ടിക് ടോക്കിലും

കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുപയോഗിച്ച് കൊണ്ട് ഷൂട്ട് ചെയ്ത ടിക് ടോക് വീഡിയോ പുറത്തെത്തി. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേസിലെ രണ്ടാം പ്രതി സജി ജോര്‍ജും ഏഴാം പ്രതി ഗിജിനുമാണ് വീഡിയോയില്‍ ഉള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് ടിക്ടോക്കില്‍ പബ്ലിഷ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.