അടുത്ത അഞ്ചു കൊല്ലം ലോഡ് ഷെഡിംഗും പവർ കട്ടും ഉണ്ടാകില്ല

തിരുവനന്തപുരം: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ, അടുത്ത അഞ്ചു വർഷം കേരളത്തിൽ പവർകട്ടോ ലോഡ് ഷെഡിംഗോ ഉണ്ടായിരിക്കില്ലെന്നും മന്ത്രി അറിയിച്ചു. കേരളത്തിലേക്ക് ആവശ്യമായ 65 ശതമാനം വൈദ്യുതിയും കേരളത്തിന് പുറത്തു നിന്നാണ് വാങ്ങുന്നത്.

വൈദ്യുതിപ്രതിസന്ധി നേരിടാൻ പരിസ്ഥിതിക്ക് യോജിച്ച ജലവൈദ്യുത പദ്ധതികൾ വേണമെന്നും കടകംപള്ളി അറിയിച്ചു. മൂന്നു വർഷത്തിനുള്ളിൽ സോളർ പദ്ധതികളിൽ നിന്ന് 700 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന പദ്ധതി സംസ്ഥാനം ആലോചിക്കുന്നു. അഞ്ചുവർഷത്തിനുള്ളിൽ അഞ്ച് 400 കെ.വി സബ് സ്റ്റേഷനും ഇരുപത്തി നാല് 220 കെവി സബ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Loading...