ഡോളര്‍ കടത്ത് കേസ്; പ്രോട്ടോകോള്‍ ഓഫീസറില്‍ നിന്ന് മൊഴിയെടുക്കും

കൊച്ചി: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറില്‍ നിന്ന് കസ്റ്റംസ് മൊഴിയെടുക്കും.ഡോളര്‍ കടത്ത്‌കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുക. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ ഹഖിനോട് ചൊവ്വാഴ്ച്ച ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കി.കേസിലെ പ്രതികളായ സ്വപ്ന,സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രോട്ടോക്കോള്‍ ഓഫീസറെ വിളിപ്പിച്ചത്.

നയതന്ത്ര പ്രതിനിധിയല്ലാത്തയാള്‍ക്ക് പ്രോട്ടോക്കോള്‍ ഓഫീസര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന മൊഴിയുടെ സത്യാവസ്ഥ അറിയുന്നതിനാണ് ഷെന്‍ ഹഖിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എം എസ് ഹരികൃഷ്ണനില്‍ നിന്ന് ഇക്കഴിഞ്ഞ 5ന് കസ്റ്റംസ് മൊഴിയെടുത്തിരുന്നു.ഹരികൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചുവെന്ന പരാതിയുയര്‍ന്നത് വിവാദമായിരുന്നു.മര്‍ദിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഡി ജി പിക്ക് പരാതിയും നല്‍കിയിരുന്നു.

Loading...