ഡോളര്‍ കടത്ത് കേസ്; സ്പീക്കറെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ച് കസ്റ്റംസ്

കൊച്ചി: ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. ഈ മാസം 12 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റംസ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നോട്ടീസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് 12ന് കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്താനാണ് ശ്രീരാമകൃഷ്ണന് സമന്‍സ് നല്‍കിയിരിക്കുന്നത്.

ഡോളര്‍ കടത്ത് സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.സ്പീക്കര്‍ അടക്കമുള്ളവര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് കാട്ടി കസ്റ്റംസ് ഇന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Loading...