സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്

കണ്ണൂര്‍. രാമനാട്ടുകരയില്‍ സ്വര്‍ണം കടത്തിയ സംഘത്തില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്ത ക്രമിനല്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കിയാണെന്ന് കസ്റ്റംസ്. സ്വര്‍ണം പൊട്ടിക്കല്‍ എന്ന കോഡ് വാക്കിലൂടെയാണ് പ്രതികള്‍ ഇത്തരം കവര്‍ച്ചകളെ വിശേഷിപ്പിക്കുന്നത്.

വലിയ ആസുത്രണത്തോടെയാണ് കവര്‍ച്ചകള്‍ നടത്തുന്നതെന്ന് കസ്റ്റംസ് പറയുന്നു. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം പ്രതികള്‍ക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസിലാണ് അര്‍ജിന്‍ ആയങ്കിയുടെ പങ്ക് വ്യക്തമാക്കുന്നത്.

Loading...

സ്വര്‍ണം കടത്തുവാന്‍ വന്ന മറ്റൊരു സംഘം അര്‍ജുന്‍ ആയങ്കിയുടെ കാറിനെ പിന്തുടര്‍ന്നപ്പോഴാണ് രാമനാട്ടുകരയില്‍ അപകടം സംഭവിച്ചത്. ഈ സ്വര്‍ണം കവര്‍ച്ച സംഘത്തിന്റെ പ്രധാനി അര്‍ജിന്‍ ആയങ്കിയാണ്. സംഭവത്തിന് പിന്നാലെ മുഴുവന്‍ തെളിവുകളും അടങ്ങിയ ഐ ഫോണ്‍ പ്രതി നശിപ്പിച്ചുവെന്നും കസ്റ്റംസ് പറയുന്നു.

സ്വര്‍ണക്കടത്തില്‍ കൊടിസുനിക്കും സഹായി ഷാഫിക്കും ആകാശ് തില്ലങ്കേരിക്കും പങ്കുണ്ടെന്നും സ്വര്‍ണം കവര്‍ന്നാല്‍ ഷാഫി ഉടമയെ വിളിച്ച് ഭാഷണിപ്പെടുത്തുമെന്നും കസ്റ്റംസ് പറയുന്നു. ഷാഫിയും കൊടിസുനിയും സുരക്ഷ നോക്കുമെന്നും കേസിലെ പ്രതിയായ ഷഫീഖ് കസ്റ്റംസ്‌നോട് പറഞ്ഞു.