കന്യകയാണോ, എന്നെ കല്യാണം കഴിക്കാമോ, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉഗ്രന്‍ മറുപടി കൊടുത്ത് നിവേദ തോമസ്

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച്‌ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് നിവേദ തോമസ്. മലയാള സിനിമയിലൂടെ വന്ന് തമിഴിലും തെലുങ്കിലും സജീവമായിരിക്കുകയാണ് നിവേദ.

ഇപ്പോള്‍ സൈബര്‍ സദാചാര വാദികള്‍ നിവേദക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നത്. ‘കല്യാണം എപ്പോഴാണ്?, പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ’ എന്നീ തരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇതിന് ചുട്ട മറുപടിയും താരം കൊടുത്തിരിക്കുകയാണ്.

Loading...

‘നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്ബോള്‍ കുറച്ച്‌ ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം’ എന്നായിരുന്നു നിവേദയുടെ മറുപടി.

വെറുതേ ഒരു ഭാര്യയിലൂടെ തുടക്കം കുറിച്ച്‌, കമലഹാസന്‍ നായകനായ പാപനാശത്തില്‍ വരെ നിവേദ നടിയായി സാന്നിധ്യമറിയിച്ചിരുന്നു. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും നേടിയിട്ടുണ്ട്. മാത്രമല്ല ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതില്‍ അതിവിദഗ്ദ്ധയായ നിവേദ നിരവധി മോട്ടോര്‍സൈക്കിള്‍ റാലികളില്‍ പങ്കെടുക്കാറുമുണ്ട്.