ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ്, കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി, അനശ്വര രാജന് പിന്തുണയുമായി യുവ നടിമാർ

കാലുകളുടെ ക്യാംപെയിനാണ് സാമൂഹ്യമാധ്യമങ്ങളിൽ. നടി അനശ്വര രാജൻ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരിൽ രൂക്ഷമായ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. അനശ്വര രാജന് പിന്തുണയുമായി യുവ നടിമാരും രം​ഗത്തെത്തി. അന്ന ബെൻ, നയൻതാര ചക്രവർത്തി, എസ്തർ, രജിഷ വിജയൻ, അമേയ, തുടങ്ങി നിരവധിപേരാണ് വിഷയത്തിൽ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

റിമ കല്ലിങ്കലാണ് അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നത്. പിന്നീടങ്ങോട് യുവ നടിമാർ ക്യാംപെയ്ൻ ഏറ്റെടുക്കുകയായിരുന്നു.
ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്. സ്ത്രീകളുടെ കാലുകൾ കാണുമ്പോൾ എന്തിനാണ് നിങ്ങളിങ്ങനെ അസ്വസ്ഥരാകുന്നത് എന്ന മറുചോദ്യം ഉയർത്തിയായിരുന്നു താരങ്ങളുടെ പ്രതികരണം.

Loading...

പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റുകൾ നിറഞ്ഞത്. എന്നാൽ, ഇത്തരം കമന്റുകൾ കണ്ട് മിണ്ടാതിരിക്കാനായിരുന്നില്ല അനശ്വരയുടെ തീരുമാനം.

ഏറെ വിമർശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു. ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ടെന്നും. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ, എന്നായിരുന്നു അനശ്വരയുടെ മറുപടി. അനശ്വരയുടെ നിലപാടിനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തി.