മാന്‍ഡസ് ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തെക്ക് പടിഞ്ഞാറന്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് മാന്‍ഡസ് ചുഴലിക്കാറ്റായി മാറി. വെള്ളിയാഴ്ച വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്‍ഡിആര്‍എഫ് തമിഴ്നാട്ടിലേക്ക് അഞ്ചും പുതുച്ചേരിയിലേക്ക് മൂന്നും സംഘങ്ങളെ അയച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കനത്ത ജാഗ്രതപാലിക്കാനാണ് നിര്‍ദേശം.

Loading...