ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ് മക്കളുടെ വിവാഹദിവസം. ആറ്റുനോറ്റു വളർത്തി വലുതാക്കി അവളെ പങ്കാളിയുടെ കയ്യിലേൽപ്പിക്കുമ്പോൾ ഓരോ അച്ഛനും ആശ്വാസമാണ്. ഇവിടെ സ്വന്തം മകളെ വിവാഹം കഴിച്ചത് അച്ഛൻ തന്നെയാണ്, അതും വെറും പതിനാറു മാസം മാത്രം പ്രായമുള്ള മകളെ. വിശ്വസിക്കാനാവില്ലയെങ്കിലും സംഗതി യഥാർഥത്തിൽ നടന്നതു തന്നെയാണ്. മരണം കാത്തിരിക്കുന്ന മകളുടെ, വിവാഹദിനം എന്ന സ്വപ്നം പൂവണിയിക്കാനായാണ് അച്ഛൻ തന്നെ മകളെ വിവാഹം കഴിച്ചത്. നോർഫോക് സ്വദേശിയായ ആൻഡി ബെർണാ!ഡ് എന്ന മുപ്പത്തൊന്നുകാരനാണ് ബ്രെയിൻ ട്യൂമർ ബാധിച്ചു വെറും രണ്ടു ദിവസത്തെ ആയുസു മാത്രം ബാക്കിയുള്ള പോപ്പി മായ് എന്ന മകളെ വിവാഹം കഴിച്ചത്.

മകൾക്ക് അവളുടെ സ്വപ്നത്തിലേതു പോലുള്ള വിവാഹം നടത്തിക്കൊടുക്കണമെന്നതായിരുന്നു ബർണാഡിന്റെ ആഗ്രഹം. എന്നാൽ സ്വപ്ന സഫലീകരണത്തിനു കാത്തു നിൽക്കാതെ അവൾ യാത്രയാകുകയാണ്. ഇനി രണ്ടു ദിവസം മാത്രമേ പോപ്പിയ്ക്ക് ആയുസുള്ളു എന്നറിഞ്ഞതോടെയാണ് ബാർണാഡും പത്‌നി സാമ്മി ബർണാഡും ഇത്തരമൊരു ആശയത്തിനു മുതിർന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വീടും പരിസരവും അലങ്കരിക്കുകയും പോപ്പിയെ മണവാട്ടിയെപ്പോലെ ഒരുക്കുകയും ചെയ്തു. സാമ്മി ബാർണാ!ഡും സഹോദരങ്ങളായ റെയ്‌ലീയും ജെൻസണുമാണ് പോപ്പിയെ ആനയിച്ചത്. പോപ്പി ഉണ്ടായപ്പോൾ തന്നെ അവളുടെ സ്വപ്നത്തിലേതു പോലുള്ള വിവാഹം നടത്തിക്കൊടുക്കുമെന്ന് താൻ വാക്കു നൽകിയിരുന്നുവെന്നു പറയുന്നു എയർഫോഴ്‌സ് ജീവനക്കാരനായ ബാർണാഡ്. തന്റെ കുഞ്ഞു രാജകുമാരിയ്ക്കു നൽകിയ വാക്കു പാലിക്കാനായാണ് ഉള്ളിൽ കരഞ്ഞു െകാണ്ടാണെങ്കിലും ഇത്തരമൊരു വിവാഹത്തിനു മുതിർന്നത്.

Loading...

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാലിനാണ് പോപ്പിയുടെ അസുഖത്തെക്കുറിച്ചു തിരിച്ചറിയുന്നത്. ഭക്ഷണം കഴിക്കാൻ മടി കാണിക്കുകയും നടക്കുന്നതിനിടെ ബാലൻസ് നഷ്ടമാവുകയും ചെയ്തതോടെയാണ് പോപ്പിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. തുടർന്നുള്ള പരിശോധനയിലാണ് പോപ്പിയ്ക്കു ബ്രെയിൻ ട്യൂമറിനു പുറമെ കിഡ്‌നിയിലും കാൻസറുണ്ടെന്നു കണ്ടെത്തുന്നത്. തുടക്കത്തിൽ പോപ്പിയെ രക്ഷിക്കാനാവുമെന്നു പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും കാൻസർ സെല്ലുകൾ പോപ്പിയുടെ ശരീരത്തെയാകെ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു. പോപ്പിയുടെ ആയുസു നീട്ടാൻ എന്തെങ്കിലും വഴിയുണ്ടോയെന്നു ചോദിച്ചപ്പോൾ കീമോതെറാപ്പികളെക്കുറിച്ചു ഡോക്ടർമാർ പറഞ്ഞു, പക്ഷേ അവയുണ്ടാക്കുന്ന വേദനയും പാർശ്വഫലങ്ങളും പോപ്പിയ്ക്കു താങ്ങാവുന്നതിലും അധികമായിരിക്കും. അതോടെ പോപ്പിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയും ജീവിക്കുന്നയത്രയും ദിവസം സന്തോഷത്തോടെ മരുന്നുകളുടെ അലോസരമില്ലാതെ അവളെ കൊണ്ടുനടക്കുകയുമായിരുന്നു ലക്ഷ്യം. പോപ്പി ഒരിക്കൽ നമ്മളെ വിട്ടുപോകുമെന്നും സ്വർഗത്തിൽ പോയി നക്ഷത്രമാകുമെന്നുമാണ് സഹോദരന്മാരെ പറഞ്ഞു പഠിപ്പിച്ചിരിയ്ക്കുന്നത്.