ബംഗാളി കുടിയേറ്റം , മലയാളിയുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നോ?

പെരുമ്പാവൂരിൽ ജിഷ കൊലപാതകത്തിനു ശേഷം, ഇതാ വീണ്ടും ഒരു കൊലപാതകം കൂടി. ഇത്തവണയും വില്ലൻ ബംഗാളി തന്നെ. മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ നിമിഷ എന്ന വിദ്യാർഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊന്ന സംഭവം കേരളക്കരയെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു.

ബംഗാളികൾ പ്രതിയായ പതിനൊന്നു കൊലപാതകൾ കേരളത്തിൽ നടന്നു കഴിഞ്ഞു. ഞെട്ടിപ്പിക്കുന്ന വസ്തുത കേരളത്തിൽ എത്ര അന്യ സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നോ അവർ ആരെന്നോ സർക്കാരിനോ , കേരള പോലീസിനോ യാതൊരു കണക്കുമില്ല എന്നതാണ്. കുതിച്ചുയരുന്ന കേരളത്തിലെ ബംഗാളികൾ എന്ന് പൊതുവെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം നമ്മുടെ സാമ്പത്തിക , സാമൂഹ്യ , സാംസ്കാരിക, ആരോഗ്യ , മത, സുരക്ഷ, തൊഴിൽ , ജനസംഖ്യ എന്നിവയിൽ വരുത്തുന്ന ആഘാതങ്ങൾ ആഴത്തിൽ പഠിച്ചു വേണ്ട നടപടികൾ എടുത്തില്ലെങ്കിൽ ഇനിയും ഇത്തരം ക്രിമിനലുകൾ മലയാളികളുടെ ജീവനും, സ്വത്തിനും , മാനത്തിനും ഭീഷണിയാവും എന്നതിൽ സംശയമില്ല

ബംഗാളികൾ വരുത്തുന്ന കെടുതികൾ

കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നടന്ന നിമഷ എന്ന കോളേജ് വിദ്യാർഥിനിയുടെ കൊലപാതകം മുതൽ ബംഗാളികൾ ഉൾപ്പെട്ട കൊലപാതകങ്ങൾ, മോഷണം, ബലാത്സംഗം, സ്ത്രീ പീഡനം, ഭവന ഭേദനം, പിടിച്ചുപറി, പെൺ കുട്ടികളെ ശല്യം ചെയ്യൽ എന്നിവയുടെ നൂറുകണക്കിന് കേസുകളാണ് കേരളത്തിലെ പോലീസ് സ്റ്റേഷകളിൽ ഉള്ളത്. പെരുമ്പാവൂരിലെ ജിഷയുടെ ക്രൂരമായ കൊലപാതകം, പായിപ്പാട്ടെ ബംഗാൾ യുവതിയുടെ കൊലപാതകം,മൊബൈൽ ഷോപ് ഉടമയെ ആക്രമിച്ചു പണം തട്ടാനുള്ള ശ്രമം , പത്തനംതിട്ടയിലെ വീട്ടമ്മയെ ബലാത്കാരം ചെയ്തു മോഷണ ശ്രമം , മല്ലപ്പള്ളിയിലെ ജ്വല്ലറി കൊള്ള,പെരുമ്പാവൂരിലെ കഞ്ചാവ് കച്ചവടം, നൂറുകണക്കിന് ക്രിമിനൽ കേസുകൾ നിലവിലുണ്ട് . ഈയടുത്ത കാലത്താണ് കോട്ടയത്ത് നാടിനെ നടുക്കിയ കൊലപാതകം ബംഗാളിനടത്തിയത്. വീട് പണിയിക്കായി വന്ന ബംഗാളി വീട്ടമ്മയുമായി അടുക്കുകയും, രോഗിയായ ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു.

ബംഗാളിയുടെകാമുകിയായ വീട്ടമ്മ ഹാർട്ട് അറ്റാക്ക് മൂലമാണ് ഭർത്താവു മരിച്ചത് എന്നാണ് നാട്ടുകാരോട് പറഞ്ഞത്. മൃതദേഹത്തിൽ ചില പാടുകൾ കണ്ടു സംശയം തോന്നിയ നാട്ടുകാർപോലീസിൽ വിവരമറിയിച്ചപ്പോഴാണ് ക്രൂര ഹത്യയുടെ ചരുളഴിഞ്ഞത്. ഇതിനോടകം വിവാഹ വാഗ്‌ദാനം നല്‌കി വീട്ടമ്മയെ പല തവണ പീഡിപ്പിച്ച പ്രതി, കൊലയെത്തുടർന്ന് രക്ഷപെടാൻ ശ്രേമിച്ചപ്പോൾ പോലീസുകാർ തന്ത്രപൂർവം വീട്ടമ്മയെ കൊണ്ടു പ്രതിയെ വിളിച്ചു വരുത്തി വലയിലക്കുകയായിരുന്നു ഇന്ന് പെരുമ്പാവൂർ , പായിപ്പാട് തുടങ്ങിയവൻ ബംഗാളി സാന്നിദ്ധ്യമുള്ള പല സ്ഥലങ്ങളിലും സ്ത്രീകൾക്കും , പെൺകുട്ടികൾക്കും പകൽ പോലും റോഡിലൂടെ പോകാൻ , വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.

റോഡിരികിൽ നിരന്നു നില്ക്കുന്ന ബംഗാളികൾ പെൺകുട്ടികൾക്ക് വലിയ ശല്യ മാണ് . നോട്ടവും, കംമെന്റ്റടിയും, വഴിയിൽ മാർഗ തടസം സൃഷ്ടിക്കലും ഒക്കെ പതിവ് കാഴ്‌ചയാണ്. നാട്ടുകാർ ആരെങ്കിലും ചോദ്യം ചെയ്‌താൽ വളരെ വേഗം അവിടെനിന്ന് മുങ്ങും. ബംഗാളികൾ കാരണം റോഡിലൂടെ അമ്മ, പെങ്ങന്മാർക്ക് വഴിനടക്കാൻ ആവാത്ത സ്ഥിതിയാണ് .ബംഗാൾ, ബീഹാർ, ആസാം തുടങ്ങിയ സംസ്ഥാങ്ങളിൽനിന്നും കൊടും ക്രിമിനലുകൾ രക്ഷപെടാനായി അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ നുഴഞ്ഞുകേറിയതായി പല പത്ര വാർത്തകൾ വന്നു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ താവളവും കേരളമാണ്.

തീവ്രവാദികൾ, ദേശ വിരുദ്ധ ശക്തികൾ എന്നിവർതൊഴിലാളികളായി നുഴഞ്ഞു കയറാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. ഞെട്ടിപ്പിക്കുന്ന വസ്‌തുത കേരളത്തിലുള്ള അന്യ സംസ്ഥാന തൊഴിലാളികളെ പറ്റിയുള്ള യാതോരുസ്ഥിതി വിവരകണക്കും പഞ്ചായത്ത് , മുനിസിപ്പൽ അധികാരികൾക്കോ , പോലീസിനോ ഇല്ല എന്നതാണ്. ബംഗാളികൾ സ്ഥിരമായി ഒരു സ്ഥലത്തു നിൽക്കാറില്ല നില് ക്കാറില്ല . പല സ്ഥലത്തും മാറി മാറി ജോലി ചെയ്യും. ഒരു സ്ഥലത്തു കുറ്റകൃത്യം നടത്തി മറ്റൊരു സ്ഥലത്തേക്കോ സ്ഥലത്തേക്കോ, സ്വന്തം നാടുകളിലേക്കോ മുങ്ങും. കേരളത്തിലേക്ക് വരുന്ന മിക്ക അന്യ സംസ്ഥാന തൊഴിലാളികൾക്കും ശരിയായ തിരിച്ചറിയൽ രേഖപോലും ഇല്ല. പല ബംഗ്ലാദേശികളും ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറി, ഇന്ത്യൻബംഗാളിയുടെ ലേബലിൽ കേരളത്തിൽ പണിയെടുക്കുണ്ട്.

പലപ്പോഴും കുറ്റകൃത്യങ്ങൾ നടത്തി കേരത്തിൽ നിന്നും രക്ഷപെടുന്ന അന്യ സംസ്ഥന തൊഴിലാളികളെ പിടിക്കാൻബിഹാറിലെയും, ബംഗാളിലെയും , ആസ്സാമിലെയും കുഗ്രാമങ്ങളിൽ പോയി കണ്ടെത്തുക കേരള പോലീസിന് ഭഗീരഥ പ്രയ്തനം ആണ് . കഞ്ചാവ് മറ്റു മയക്കുമരുന്നുകൾ ഇവയുടെകച്ചവടക്കാരും, ഉപഭോക്താക്കളും ബംഗാളികളാണ്. . വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മദ്യവും കഞ്ചാവും അടിച്ചു കിറുങ്ങി, പരസ്പരം ചീത്തവിളിയും ഉച്ചത്തിൽ സംസാരിച്ചും റോഡിരികിലും, ബംഗാളികളുടെ താമസ സ്ഥലത്തും നാട്ടുകാർക്ക്‌ ശല്യം ആകാറുണ്ട് മിക്കവാറും ബംഗാളികളും മദ്യം,മയക്കുമരുന്നു എന്നിവക്ക് അടിമകളാണ്. കേരളത്തിലെ സാമൂഹ്യ സുരക്ഷ ഒരു ചോദ്യ ചിഹ്നമാണ്‌.

വൃത്തി ഹീനമായ ചുറ്റുപാടുകളിൽ കഴിയുന്ന ബംഗാളികൾ പകർച്ച വ്യാധികൾ പടർത്തുന്നതിൽ പങ്കു വഹിക്കുന്നു. ഇത്തരം പകർച്ചവ്യാധികൾ ബാധിച്ച ബംഗാളികൾപാചകകാരായി കേരളത്തിലെ മിക്കവാറും ഹോട്ടലുകളിൽ വൃത്തി ഹീനമായ രീതിയിൽ തയ്യാറാകുന്ന ഭക്ഷണം വെട്ടി വിഴുങ്ങുന്ന മലയാളി അറിയുന്നില്ല മാരക രോഗങ്ങളാണ്വിഴുങ്ങുന്നത് എന്ന് . വൃത്തി ഹീനമായ ചുറ്റുവട്ടങ്ങളിൽ തിങ്ങിപ്പാർക്കുന്ന ബംഗാളികൾ, വീട്‌ മാലിന്യങ്ങൾ പൊതു വഴിയോരങ്ങളിലും, ജലാശയങ്ങളിലും തള്ളുന്നതായിപരാതിയുണ്ട്. അതു പോലെ കക്കൂസ് പൈപ്പുകൾ പൊട്ടി ഒലിക്കുന്ന കാഴ്ച മിക്ക ബംഗാളി താമസ സ്ഥലത്തും കാണാവുന്നതാണ് . മാലിന്യ പ്രശ്നത്തിൽ കേരളത്തിലെ ആദ്യത്തെനാട്ടുകാരുടെ സംഘടിത പ്രതിഷേധം പായിപ്പാട്ടാണ് ബംഗാളികൾക്കെതിരെ അരങ്ങേറിയത്.

ഒരു ദിവസം നേരം പുലർന്നപ്പോൾ പായിപ്പാട്ടുകാർ കാണുന്നത് രണ്ടുകിലോമീറ്ററോളം റോഡ് അരികിൽ ബംഗാളികളുടെ താമസസ്ഥലത്ത്നിന്നുമുള്ള വേസ്‌റ്റ് തള്ളിയിരിക്കുന്നതാണ് . അതിൽ കോഴി, മീൻ മറ്റു അടുക്കള വേസ്റ്റുകളായിരുന്നു. പിന്നെശിപായി ലഹള എന്നൊക്കെ പറയുന്നതുപോലെ ഒരു പായിപ്പാടൻ കലാപം നടമാടി. നാട്ടുകാർ ശരിക്ക് അടിച്ചു നിരത്തി .ബംഗാളികളെ നാട്ടുകാർ ശരിക്കു പെരുമാറി. ക്വിറ്റ് ഇന്ത്യസമരം പോലെ ഒരു ക്വിറ്റ് പായിപ്പാട് കലാപം ആയിരുന്നു . ആയിരക്കണക്കിന് ബംഗാളികൾ പ്രാണരക്ഷാർധം കിട്ടിയ ട്രെയിനിൽ നാട് പിടിച്ചു. പിന്നീട് എല്ലാം ഒന്നു ആറി തണുത്തപ്പോൾ പതുക്കെ മടങ്ങി വന്നു

കേരളത്തിലെ പല സ്ഥലങ്ങളിലും വെള്ള ക്ഷാമത്തിനു ഇടയാക്കുന്നത് ബംഗാളികളുടെ താമസസ്ഥലത്തെ അമിത വെള്ള ചൂഷണം ആണ്. ബംഗാളികളെ കൂട്ടമായി പാർപ്പിച്ചിരുന്ന പല വീടുകളുടെയും ചുറ്റുവട്ടത്തുള്ള വീടുകളിലെ കിണര്‍ വറ്റിയതിനെത്തുടര്‍ന്നു നാട്ടുകാര്‍ പ്രശ്‌നം ഉണ്ടാക്കിയതിനെത്തുടര്‍ന്നു കെട്ടിട ഉടമ അയല്‍പക്കത്തെ വീട്ടുകാര്‍ക്കായികുഴല്‍ കിണര്‍ കുഴിച്ചു കൊടുത്ത സംഭവം പോലും പായിപ്പാട്ടു ഉണ്ടായി. നമ്മുടെ ആറ്റിലും , തോട്ടിലും , നദികളിലും മറ്റു ജല സ്രോതസുകളിലും ബംഗാളികളുടെ താമസ സ്ഥലത്തെ വേസ്റ്റ് തള്ളുന്ന നിരവധി പരാതികള്‍ ഉണ്ട്.

25000 കോടി രൂപ കേരളത്തിന് വെളിയിലേക്കു ഒരു വര്‍ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ അയക്കുന്നത്. ഇതിന് കേരളത്തിന് കഴിയുന്നത് 75000 കോടി രൂപ പ്രവാസിമലയാളികള്‍ നാട്ടിലേക്ക് അയക്കുന്നത് കൊണ്ടാണ്. മലയാളിയുടെ മിഥ്യാഭിമാനം മൂലം കായിക അധ്വാനം ഉള്ള, ഷര്‍ട്ടില്‍ ചെളി പുരളുന്ന ജോലികള്‍ സ്വന്തം നാട്ടില്‍ ചെയ്യാന്‍തയ്യാറാവുന്നില്ല . എന്നാല്‍ കേരളത്തിനു വെളിയിലും ഗള്‍ഫിലും ഏതു കൂലിപ്പണിക്കും റെഡിയാണ് . ബംഗാളികളുടെ സര്‍വ തൊഴില്‍ മേഖലകളിലേക്കുമുള്ള തള്ളിക്കയറ്റംനാട്ടില്‍ കായിക അധ്വാനമുള്ള ജോലി ചെയ്യാന്‍ മടിയുള്ള മലയാളിയെ പിന്നെയും മടിയന്മാരാക്കി. വീട് മുറ്റം കാട് പിടിച്ചു കിടക്കുന്നതു വെട്ടിത്തെളിക്കാന്‍ ബംഗാളിയെ ഏല്പിച്ചിട്ടു , എക്‌സര്‍സൈസിനായി ജിമ്മില്‍ പോകുന്ന ചെറുപ്പക്കാര്‍ ഉള്ള നാടാണ് കേരളം. മേനി അനങ്ങാതെ ഇരുന്നു മലയാളികള്‍ മുഴുവന്‍ ബിപി, ഷുഗര്‍, കൊളെസ്‌ട്രോള്‍,ഹാര്‍ട്ട് രോഗികള്‍ ആയി മാറി. കോടിക്കണക്കിനു രൂപയാണ് ഹോസ്പിറ്റലുകളും, മരുന്നു കമ്പനികളും കേരളത്തില്‍ നിന്നും കൊയ്യുന്നത് . ദൈവത്തിന്റെ സ്വന്തം രോഗികളുടെ സ്വന്തം നാടായി മാറി.

ഗള്‍ഫില്‍ നിന്നും ഇപ്പോള്‍ തന്നെ വന്‍ തോതില്‍ തൊഴില്‍ നഷ്ടപ്പെട്ടു മലയാളികള്‍ മടങ്ങുന്നുണ്ട്. ഗള്‍ഫ് ക്രൈസിസ് അനുദിനം വഷളാവുന്നതിനാല്‍, ഇനിയുള്ള നാളുകള്‍ഗള്‍ഫുകാരുടെ മടക്കം കൂടി കൂടി വരും. ഗള്‍ഫ് വരുമാനം ഇടിഞ്ഞാല്‍ കേരളം പട്ടിണിയിലാകും പിന്നെങ്ങനെ ബംഗാളികളെ വച്ചു ജോലി ചെയ്യിപ്പിക്കാന്‍ ആവും

പെരുമ്പാവൂര്‍ കേരളത്തിലെ ഒരു കൊച്ചു ഹിന്ദി നാട്

എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഒരു ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ട് . കേരളത്തില്‍ ഏറ്റവുമധികം ബംഗാളികള്‍ ഉള്ള സ്ഥലമാണിത് . 1990 കളില്‍ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലേക്കാണ് ആദ്യമായി അന്യ സംസ്ഥാന തൊഴിലാളികള്‍ എത്തിത്തുടങ്ങിയത്. ആസ്സാമിലെ പ്ലൈവുഡ് ഫാക്ടറികളില്‍ പ്രവര്‍ത്തിച്ചുപരിചയം ഉള്ള അസ്സമികളാണ് ആദ്യ കുടിയേറ്റക്കാര്‍ . പെരുമ്പാവൂരില്‍ നൂറുകണക്കിന് പ്ലൈവുഡ് ഫാക്ടറികള്‍ ഉണ്ട്. പിന്നീട് ഇവര്‍ കെട്ടിടനിര്‍മാണം, ബാര്‍ബര്‍ഷോപ്,ഹോട്ടല്‍ മേഖല, വര്‍ക് ഷോപ് , ഇഷ്ടികക്കളം, ഇലക്ട്രിക്ക് , പ്ലംബിംഗ് , പെയിന്റിംഗ് , തട്ടു കട , ബേക്കറികള്‍ , കൂലിപ്പണി തുടങ്ങി മിക്കവാറും ശാരീരിക അധ്വാനം വേണ്ടജോലികളെല്ലാം കുത്തകയാക്കി. ബംഗാളികളുടെ വരവോടെ പെരുമ്പാവൂര്‍ ഒരു വല്യ വ്യാപാര കേന്ദ്ര മായി വളര്‍ന്നു .

ബംഗാളികളെ ലാക്കാക്കി നൂറുകണക്കിന് ഹോട്ടല്‍, തട്ടുകട, മൊബൈല്‍ ഷോപ് , ചെറുകിട ടെക്സ്റ്റ്യില്‍സ് , ബാര്‍ബര്‍ ഷോപ്‌സ്, കോഴി കടകള്‍ , മീന്‍ വ്യപാര കേന്ദ്രങ്ങള്‍ , പച്ചക്കറി കടകള്‍, വഴിയോര കച്ചവടങ്ങള്‍ , ബേക്കറികള്‍തുടങ്ങിയവ മുളച്ചു പൊന്തി. എന്തിനകം പറയുന്നു പെരുമ്പാവൂര്‍ പുത്തന്‍ കുരിശു റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭായി ബസാറില്‍ ഞായറാഴ്ച അന്യ സംസ്ഥാന തൊഴിലാളികള്‍ലക്ഷകണക്കിന് രൂപയുടെ സാധങ്ങള്‍ ആണ് വാങ്ങി കൂട്ടുന്നത് . പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മൊബൈല്‍ ഷോപ്പുകളില്‍ ദിവസേന ലക്ഷക്കണക്കിന്രൂപയുടെ റീചാര്‍ജ് , മൊബൈല്‍ സെയില്‍ ആണ് നടക്കുന്നത് .

പെരുബാവൂരിലെ ജ്യോതി ,ലക്കി തുടങ്ങിയ തീയേറ്ററുകളില്‍ ബംഗാള്‍ , ഒറിയ , ആസ്സാമി ചിത്രങ്ങളുടെ പ്രദര്‍ശനംഉണ്ട് . പെരുമ്പാവൂര്‍ , ആലുവ , അങ്കമാലി റൂട്ടുകളില്‍ പ്രൈവറ്റ് ബസുകളില്‍ ഹിന്ദി ബോര്‍ഡ് കാണാം . വൈകുന്നേരങ്ങളില്‍ ഒറിയ , ഹിന്ദി , ബംഗാളി ഭാഷകളില്‍ സുവിശേഷപ്രസംഗങ്ങളും നടക്കുന്നു. ബംഗാള്‍ , ഒഡിഷ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഇസ്ലാം മത പ്രഭാഷകരും എത്തുന്നു .

പായിപ്പാട് ഒരു ഭായിപ്പാട്

കോട്ടയം ജില്ലയിലെ പായിപ്പാട് ആണ് പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ള സ്ഥലം. ആയിരക്കണക്കിന് അന്യ സംസ്ഥാനതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പായിപ്പാടിനെ ഇപ്പോള്‍ ഭായിപ്പാട് എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത് . ഭായി എന്നത് അന്യ സംസ്ഥാന തൊഴിലാളികളെ പൊതുവായിവിളിക്കുന്ന പേരാണ് . ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ക്ക് പായിപ്പാട് കവലയിലേക്കിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് . മൊബൈല്‍ ഷോപ്പുകള്‍ , ഹോട്ടലുകള്‍ , ബേക്കറികള്‍ , മീന്‍ ,കോഴി കടകള്‍ , പലചരക്കു , സൂപ്പര്‍ മാര്‍ക്കറ്റുകള്‍ , ഫര്‍മസികള്‍ , ബാര്‍ബര്‍ ഷോപ്പുകള്‍ എല്ലാം ബംഗാളികളെ കൊണ്ടു നിറയും. ഒരു പത്തു പതിനഞ്ചുവര്ഷം മുന്‍പ് ആളും ആരവവും ഇല്ലാതെ , ഉറങ്ങി കിടന്നിരുന്ന പായിപ്പാട് ഇപ്പോള്‍ ഒരു വന്‍ വ്യാപാര കേന്ദ്രമാണ് . പായിപ്പാട്ടുകാരനായ ഈ ലേഖകന് നേരിട്ടറിയാവുന്നകാര്യമാണിതെല്ലാം.

ബംഗാളികള്‍ക്കു വീട് വാടകക്ക് കൊടുക്കുന്നത് ഇപ്പോള്‍ വന്‍ ആദായം ആണ് നാട്ടുകാര്‍ക്ക്. വീട് എന്നൊന്നും വിളിക്കാന്‍ പറ്റില്ല . സിമന്റു ഇഷ്ടികക്കു കെട്ടിയ ഷീറ്റിട്ട ഷെഡ് എന്ന് പറയുന്നതാവും ഭേദം . പണ്ട് വീടുകളില്‍ കാലി തൊഴുത്തായി ഉപയോഗിച്ചിരുന്നത്‌കെട്ടിയടച്ചു ബംഗാളിക്ക് വാടകക്ക് കൊടുത്തു കാശ്വസൂലാക്കുന്ന നാട്ടുകാരുമുണ്ട്. കുടുസു ഷെഡുകളില്‍ ചാള അടുക്കിയതുപോലെ പാത്തും പതിനഞ്ചും പേരാണ് കഴിയുന്നത് . ഒരാളില്‍ നിന്നും 500 രൂപ വാടക വാങ്ങും.നൂറുകണക്കിന് കോഴികളാണ് വിറ്റുപോകുന്നത് . മല്‍സ്യ പ്രിയരായ ബംഗാളികള്‍ പണ്ടേ ഒരു മീന്‍ ചന്തയും , മീന്‍ വ്യാപാരവും ഉണ്ടായിരുന്ന പായിപ്പാടിന്റെ മീന്‍ കച്ചവടംമൂന്ന് നാലു മടങ്ങാക്കി. കടകളില്‍ മിക്കവാറും ബംഗാളി സ്റ്റാഫിനെ കാണാം. നാട്ടുകാരും ഹിന്ദി പഠിച്ചു . അ രേ ഭായി ഇഥര്‍ ആവോ , ബഹുത് സസ്തായേ എന്ന് വിളിച്ചുകൂവുന്നനാട്ടുകാരായ കച്ചവടക്കാരെയും കാണാം.

അല്പം ചില കണക്കുകള്‍

മൂന്നരക്കോടി വരുന്ന കേരളത്തില്‍ 30 ലക്ഷത്തോളം ബംഗാളികള്‍ ഉണ്ടെന്നാണ് കണക്ക് . അതായതു കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളം അന്യ സംസ്ഥാനതൊഴിലാളികള്‍ വരും. ഓരോ വര്‍ഷവും 2 .35 ലക്ഷം വീതം അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു . ബംഗാളി എന്ന് പൊതുവായി വിളിക്കുമെങ്കിലുംനിരവധി ഉത്തരേന്ത്യന്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍ . ബംഗ്ലാദേശ് , നേപ്പാള്‍ തുടങ്ങിയ രാജ്യക്കാരും ഉണ്ട് . 2023 ല്‍ അന്യ സംസ്ഥാനതൊഴിലാളികളുടെ എണ്ണം 48 ലക്ഷം ആകുമെന്നാണ് കണക്ക് . വിദേശങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരുടെ എണ്ണം 16 ലക്ഷമാണ്. പ്രവാസികളായ മലയാളിയേക്കാള്‍ കൂടുതല്‍നാട്ടില്‍ ബംഗാളികള്‍ ഉണ്ടെന്നു സാരം. സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് .

ബംഗാള്‍ 20 %, ബീഹാര്‍ 18.1 , ആസാം 17 %, യു .പി 14 .83, ഒഡീഷ 6 .67 മറ്റുള്ളവര്‍ 23 .13. വര്‍ഷം 25,000 കോടി രൂപയാണ് ഈ ബംഗാളികള്‍ കേരളത്തിന് വെളിയിലേക്ക് അയക്കുന്നത് . ശരാശരി 15000 മുതല്‍ 20000 വരെ ഓരോ അന്യ സംസ്ഥാന തൊഴിലാളിയും സ്വന്തംനാടുകളിലേക്ക് അയക്കുന്നു എന്നതാണ് കണക്ക് . കേരളത്തില്‍ ഒരു ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ വസിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് . കോട്ടയം ജില്ലയിലെ ഈ ലേഖകന്റെ നാടു കൂടിയായ പായിപ്പാട് രണ്ടാം സ്ഥാനത്തുണ്ട്. ജില്ല തിരിച്ചുള്ള കണക്കില്‍ എറണാകുളം , തിരുവനന്തപുരം, കോഴിക്കോട് ആദ്യ മൂന്ന് സ്ഥാനത്തുള്ളത് . കേരളത്തിലെ സ്വകാര്യ മേഖലയിലെ ജോലികളില്‍ 65 ശതമാനവും ബംഗാളികളാണ് ചെയ്യുന്നത് . കണ്‍സ്ട്രക്ഷന്‍മേഖലയിലെ 80 ശതമാനവും ബംഗാളികളാണ് . ഹോട്ടല്‍ , മീന്‍ കച്ചവടം , പച്ചക്കറി കടകള്‍ , മീന്‍ പിടുത്തം , കൂലി പണി , കശുവണ്ടി , പ്ലൈവുഡ് , ഇഷ്ടിക ഫാക്ടറികള്‍ ഇവയില്‍ബംഗാളികളുടെ കുത്തകയാണ് . ബംഗാള്‍ , ബീഹാര്‍ , യൂ .പി സംസ്ഥാനങ്ങളില്‍ 150 – 200 രൂപ ദിവസക്കൂലി കിട്ടുമ്പോള്‍ കേരളത്തില്‍ 600 – 800 വരെയാണ് ലഭിക്കുന്നത് .

ബംഗാളികളുടെ വരവില്‍ കേരളത്തിനുള്ള നേട്ടം

ദിവസം 600 മുതല്‍ 800 വരെ നേടുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലെ വ്യാപാര മേഖലക്ക് ഉണ്ടാക്കുന്ന ഉണര്‍വ് അവഗണിക്കാനിവില്ല. ടെക്സ്റ്റ്യയില്‍, ഹോട്ടല്‍,പലചരക്ക് , മല്‍സ്യം , കോഴി , പച്ചക്കറി , മൊബൈല്‍ ഫോണ്‍ , ബാങ്കുകള്‍ , വഴിയോര കച്ചവടം ഇവ ബംഗാളികള്‍ വന്‍ തോതില്‍ സാധങ്ങള്‍ വാങ്ങുന്നത് മൂലം പിടിച്ചുനില്കുകയാണ്.
പ്രൈവറ്റ് ബസ്, ഓട്ടോ റിക്ഷ തുടങ്ങിയ ട്രാന്‍സ്‌പോര്‍ട് മേഖലയില്‍ നല്ല വരുമാനം ബംഗാളികളെ കൊണ്ടു ലഭിക്കുന്നു. വീട് വാടക എണ്ണത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് കേരളീയര്‍ നേടുന്നത് .

കേരളത്തിലെ കെട്ടിട നിര്‍മാണ മേഖല ബംഗാളികളെ ആശ്രയിച്ചി രിക്കുന്നു. കൃത്യ സമയത്തു പണിക്ക് വന്ന് , വിശ്രമമില്ലാതെ, അവധി ദിനങ്ങളില്‍ പോലും കഠിനധ്വാനം ചെയ്യുന്നഅന്യ സംസ്ഥാന ഭായിമാര്‍ മലയാളിക്ക് കൈമോശം വന്ന നല്ല തൊഴില്‍ സംസ്‌കാരം കാട്ടിത്തരുന്നു.മലയാളിയുടെ മിഥ്യാഭിമാനം മൂലം കായിക അധ്വാനം ഉള്ള, ഷര്‍ട്ടില്‍ ചെളിപുരളുന്ന ജോലികള്‍ സ്വന്തം നാട്ടില്‍ ചെയ്യാന്‍ തയ്യാറാവുന്നില്ല . എന്നാല്‍ കേരളത്തിനു വെളിയിലും ഗള്‍ഫിലും ഏതു കൂലിപ്പണിക്കും റെഡിയാണ് .

കേരളത്തില്‍ ബംഗാളികള്‍ ഇല്ലെങ്കില്‍ ഹോട്ടലുകള്‍ , കടകള്‍ , ചന്തകള്‍ കണ്‍സ്ട്രക്ഷന്‍ മേഖല ഇവ പൂര്‍ണമായും സ്തംഭിക്കും. ഫാക്ടറികളും, തട്ടുകടകളും , കോഴിക്കടകളും , മീന്‍ വ്യപാരവും, മൊബൈല്‍ കടകളും, ബേക്കറികളും, പച്ചക്കറി കടകളും ഒക്കെ തൊഴിലാളികള്‍ ഇല്ലാത്തതു മൂലം അല്ലെങ്കില്‍ സാധനം വാങ്ങാന്‍ അന്യ സംസ്ഥാനതൊഴിലാളികള്‍ വരാത്തതു മൂലം അടച്ചിടേണ്ടി വരും.

കേരളത്തിലെ പെരുമ്പാവൂര്‍, പായിപ്പാട് ,തുടങ്ങിയ നിരവധി പട്ടണങ്ങള്‍ ഇന്ന് ബംഗാളികളുടെ വരവോടെ വലിയ വ്യാപാര കേന്ദ്രങ്ങള്‍ ആയി മാറി. ബംഗാളികള്‍ ഇല്ലെങ്കില്‍ വീട്‌നിര്‍മ്മാണം പൂര്‍ണമായും സ്തംഭിക്കും.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

അന്യ സംസ്ഥാന തൊഴിലറികളുടെ വരവ് കേരള്ത്തിനു ഇന്ന് ഒഴിവാക്കാനാവാത്തതാന് . പക്ഷേ മലയാളിയുടെ ജീവനും, സ്വത്തും സംരക്ഷിക്കേണ്ട ബാധ്യതയില്‍ നിന്നു ഗവണ്‍മെന്റിനു ഒഴിഞ്ഞുമാറാനാവില്ല . അന്യ സംസ്ഥാനത്തുനിന്നും രക്ഷപെട്ടുവരുന്ന ക്രിമിനലുകള്‍ക്ക് ഒളിച്ചു പാര്‍ക്കാനുള്ള ഇടമായി കേരളം മാറി. യാതൊരു ഐഡന്റിറ്റി രേഖയുമില്ലാത്ത ഇവരില്‍ പലരും ഇന്ത്യക്കാര്‍ പോലുമല്ല. നിരവധി ബംഗ്ളാദേശ് അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യന്‍ ബംഗാളിയുടെ ലേബലില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊലപാതകവും, കൊള്ളയും നടത്തുന്ന ക്രിനലുകള്‍ , തൊഴിലാളി എന്ന ലേബലില്‍ കേരള ത്തിലേക്കു രക്ഷപെടുന്നു. ഗവണ്മെന്റ് അടിയന്തിരമായി അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഐ. ഡി കാര്‍ഡ് ഏര്‍പ്പെടുത്തണം. ഐഡി ഇല്ലാത്തവരെ തൊഴില്‍ ചെയ്യാന്‍ സമ്മതിക്കരുത്. ആസാം തങ്ങളുടെ പൗരന്മാരെ രജിസ്റ്റര്‍ ചെയ്യാന്‍ ചെയ്ത നടപടി കേരളത്തിനും മാതൃകയാക്കാം. ഏകദേശം നാല്‍പതു ലക്ഷം അനധികൃത കുടിയേറ്റക്കാരെയാണ് ആസാമില്‍ കണ്ടെത്തിയത്. യാതൊരു രേഖയുമില്ലാതെ കേരളത്തിലുടനീളം മാറി മാറി ജോലി ചെയ്യാന്‍, അക്രമവും, കൊള്ളയും നടത്തി അന്യ സംസ്ഥാനത്തുനിന്നും കേരളത്തിലേക്കും, ഇവിടെ നിന്നു തിരിച്ചും രക്ഷപെടാന്‍ ഇവര്‍ക്ക് സാധിക്കുന്നത് തൊഴിലാളി രെജിസ്‌ട്രേഷന്‍ കര്‍ശനമായി നടപ്പാക്കാത്തതുമൂലമാണ്

Top