ഡാലസ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ ഡേ ഏപ്രില്‍ 11 ന്‌

ഡാലസ്‌: ഡാലസ്‌ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2015 ഡാലസ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ ഫാമിലി ഡേ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഡാലസ്‌ ക്ലൈയ്‌സ്‌ വാറന്‍ പാര്‍ക്കില്‍ ഏപ്രില്‍ 11 ശനിയാഴ്‌ച ഉച്ചക്ക്‌ രണ്ടിനാണ്‌ പരിപാടികള്‍ ആരംഭിക്കുന്നത്‌. കാര്‍ണിവല്‍, സംഗീതം തുടങ്ങി നിരവധി ഇനങ്ങള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റു കൂട്ടും. പ്രവേശനം തികച്ചും സൌജന്യമാണ്‌. ആഘോഷങ്ങളുടെ സമാപനത്തില്‍ ടിം ബര്‍ട്ടന്‍െറ ക്ലാസിക്ക്‌ കോമഡിയും പ്രദര്‍ശിപ്പിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. ഡാലസ്‌ ഫോര്‍ട്ട്‌വര്‍ത്തിലെ എല്ലാ സഹൃദയരേയും ഫിലിം ഫെസ്‌റ്റിവല്‍ ഫാമിലി ഡേയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 214 720 0555

Loading...