ഫുഡ് ഫെസ്റ്റ് 2015 മെയ് 17-നു ഡാളസ് വലിയപള്ളിയില്‍

ഡാളസ്: ഫുഡ് ഫെസ്റ്റ് 2015 മെയ് 17-നു ഡാളസ് വലിയപള്ളിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ നടത്തുന്നു. അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നതാണ്.

ഈവര്‍ഷത്തെ ഫുഡ് ഫെസ്റ്റില്‍ കരിമീന്‍ പൊള്ളിച്ചത്, താറാവുകറി, ചെമ്മീന്‍ പൊള്ളിച്ചത്, കപ്പ ബിരിയാണി, കൊത്തുപൊറോട്ട, വെള്ളയപ്പം, വിവിധതരം പായസങ്ങള്‍ തുടങ്ങി 25-ല്‍പ്പരം വിഭവങ്ങള്‍ ഉണ്ടായിരിക്കും.

Loading...

ഫുഡ്‌ഫെസ്റ്റിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.