തുലാവര്‍ഷം അടുത്തിട്ടും ഡാം മാനേജ്‌മെന്റില്‍ വ്യക്തതയില്ലാതെ വകുപ്പുകള്‍

തിരുവനന്തപുരം: തുലാവര്‍ഷം അടുത്തിട്ടും ഡാം മാനേജ്‌മെന്റില്‍ വ്യക്തതയില്ലാതെ വകുപ്പുകള്‍. പ്രധാന അണക്കെട്ടുകളിലെല്ലാം ഇപ്പോള്‍ 80 ശതമാനത്തിലധികം വെള്ളമുണ്ട്. തുലാമഴയില്‍ ഡാമുകളിലേക്ക് 40 ശതമാനത്തോളം അധിക ജലമെത്തും. ഇത് കണക്കിലെടുത്ത് ജലനിരപ്പ് താഴ്ത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.തുലാവര്‍ഷ പ്രവചനം വന്നശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.