ഡമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് ഏറെപ്പേരും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും അഭയാര്‍ഥികളായി രക്ഷപ്പെടുന്നതിനിടെ സിറിയന്‍ ജനത അഭിമുഖീകരിക്കുന്ന കൂടുതല്‍ ഭീകരമായ അവസ്ഥ വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത്. രക്ഷപെടാനാകാതെ സിറിയയില്‍ അവശേഷിക്കുന്നവരില്‍ പലരും കൊടും പട്ടിണിയിലാണ്.

സര്‍ക്കാര്‍ അനുകൂല വിഭാഗവും റിബലുകളും ഇരുപുറം നിന്നു പൊരുതുന്നതുമൂലം അഞ്ചു വര്‍ഷത്തോളമായി സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ലാത്തവരാണ് സിറിയന്‍ ജനത. അതിനിടെയാണ് ഐഎസ് ഭീകരരും ഇവിടെ വേരുറപ്പിച്ചത്. ഇവരെ തുരത്താനായി ലോകരാജ്യങ്ങള്‍ മാറി മാറി വ്യോമാക്രമണവും തുടങ്ങിയതോടെ മാതൃരാജ്യം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിറിയക്കാരുടെ എണ്ണം വര്‍ധിച്ചു. അതിനിടെയാണ് കൊടുംപട്ടിണിയും ഇവരെ കാര്‍ന്നുതിന്നു തുടങ്ങിയത്. പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഇവരില്‍ പലരും പൂച്ചയും പട്ടിയുമുള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളേപ്പോലും കൊന്നുതിന്നു വിശപ്പടക്കാന്‍ നിര്‍ബന്ധിതരാവുകയാണത്രെ.

Loading...

മൂന്നു നഗരങ്ങളിലാണ് പട്ടിണി പ്രധാനമായും രൂക്ഷമായിരിക്കുന്നത്. ഭക്ഷണം കിട്ടാതെ പട്ടിണി കോലങ്ങളായി മാറിയവരുടെയും പൂച്ചയേയും മറ്റും ഭക്ഷിക്കുന്നവരുടെയും ഇലകള്‍ തിന്നു ജീവിക്കുന്നവരുടെയും ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടതോടെയാണ് ജനങ്ങളുടെ ദുരിത ജീവിതം പുറംലോകത്തെത്തിയത്.

ഡമാസ്‌കസിന് സമീപമുള്ള മദായ, ഫോവ, ഫര്യ എന്നീ നഗരങ്ങളില്‍ നിന്നുള്ളവരാണ് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. ഒരു വര്‍ഷത്തിലധികമായി പ്രസിഡന്റിനെ എതിര്‍ക്കുന്ന റിബലുകള്‍ ഇവിടെ ആക്രമണം നടത്തി വരികയാണ്. ഇവിടങ്ങളിലെ ആശുപത്രികളിലെ കാര്യം അതിലും കഷ്ടമാണ്. മരുന്നുക്ഷാമം നേരിടുന്നതിനൊപ്പം നടത്തപ്പെടുന്ന ഓപ്പറേഷനുകളില്‍ അധികവും അനസ്‌തേഷ്യ നല്‍കാതെ തന്നെ നടത്തേണ്ട അവസ്ഥയാണിപ്പോള്‍.

കിട്ടുന്ന ഭക്ഷണവുമായി ഒരു വിധം പിടിച്ചുനിന്ന് വരുന്നതിനിടെ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇവര്‍ക്ക് ഭക്ഷണമെത്തിച്ചിരുന്ന ഹെലികോപ്റ്ററുകള്‍ പുറപ്പെട്ടിരുന്ന വ്യോമത്താവളവും ആയുധധാരികള്‍ പിടിച്ചെടുത്തതോടെ ആ മാര്‍ഗവും അണഞ്ഞു. വെടിയേറ്റും മൈനുകള്‍ പൊട്ടിത്തെറിച്ചും മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതിനകം ഇവിടെ എത്രപേര്‍ ജീവന്‍ വെടിഞ്ഞുവെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ല.

വൈദ്യുതി ബന്ധം തകരാറിലായതും ഇന്ധന ലഭ്യത കുറഞ്ഞതും കൂനിന്മേല്‍ കുരുവായി. അതിനിടെ മഞ്ഞുവീഴ്ച ശക്തമായത് ദുരിതം ഇരട്ടിപ്പിച്ചു. വാതിലുകളും ജനലുകളും പോലും തീയിട്ടാണ് ഇവര്‍ അല്‍പം ചൂടു കണ്ടെത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ തടയുന്നതിനായി 25–ല്‍ അധികം ചെക്ക്‌പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് ഏറെപ്പേരും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും അഭയാര്‍ഥികളായി രക്ഷപ്പെടുന്നതിനിടെ സിറിയന്‍ ജനത അഭിമുഖീകരിക്കുന്ന കൂടുതല്‍ ഭീകരമായ അവസ്ഥ വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത്. രക്ഷപെടാനാകാതെ സിറിയയില്‍ അവശേഷിക്കുന്നവരില്‍ പലരും കൊടും പട്ടിണിയിലാണ്.