4 കാമുകിമാരേ പോറ്റാൻ പോകറ്റടി തുടങ്ങിയ ഡാൻസർ അറസ്റ്റിൽ

നല്ല വരുമാനം ഉള്ള തൊഴിലായിരുന്നു ഈ യുവാവിനു.ന്യൂഡല്‍ഹി ഗോവിന്ദാപുരി സ്വദേശി രോഹന്‍ ഗില്ലാണ് 4 കാമുകിമാരേ കൊണ്ട് പാപ്പരായി പോയത്. ഹോട്ടൽ വാസവും, യാത്രയും എല്ലാമായി സ്വത്തും വീടും വരെ വിറ്റ് കഴിഞ്ഞ് ആകെ പട്ടിണിയിലായപ്പോൾ പോകറ്റടി തൊഴിലാക്കി. രാത്രി ബാറിൽ ഡാൻസ്. പകൽ പോകറ്റടിയും.യുവഡാന്‍സര്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തികള്‍ കേട്ട് പോലീസുകാര്‍ വരെ അമ്പരന്നിരിക്കുകയാണ്. ന്യൂഡല്‍ഹി ഗോവിന്ദാപുരി സ്വദേശി രോഹന്‍ ഗില്ലാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. കാമുകിമാരുടെ എണ്ണം നാല് കടന്നതോടെ അവര്‍ക്കായി ചെലവഴിക്കാന്‍ പണം കണ്ടെത്താന്‍ മോഷണമല്ലാതെ മറ്റൊന്നും മുന്നിലുണ്ടായിരുന്നില്ലെന്ന് പോക്കറ്റടിക്കിടെ പിടിയിലായ യുവഡാന്‍സര്‍ കൂടിയായ രോഹനെന്ന സണ്ണി പറയുന്നു.

ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറുടെ പണം മോഷ്ടിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ബുധനാഴ്ച്ച രാത്രി ഗോവിന്ദാപുരി ചൗക്കിലായിരുന്നു സംഭവം. രാഹുല്‍ എന്നയാളുടെ പഴ്‌സാണ് രോഹന്‍ തട്ടിയെടുത്തത്. ഓട്ടോ സ്റ്റാന്‍ഡില്‍ രാഹുല്‍ തന്റെ പഴ്‌സിലെ പണം എണ്ണിത്തിട്ടപ്പെടുത്തി നില്‍ക്കുമ്പോള്‍ രോഹന്‍ പണം തട്ടിപ്പറിച്ച് ഓടുകയായിരുന്നു. രാഹുല്‍ ബഹളംവച്ചതോടെ സമീപത്തു പട്രോളിംഗിനുണ്ടായിരുന്ന പൊലീസ് രോഹനെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 1,900 രൂപയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. തനിക്കു നാലുകാമുകിമാരാണ് ഉള്ളതെന്നും ഇവര്‍ക്കായാണ് മോഷണം ആരംഭിച്ചതെന്നും രോഹന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു

Loading...