തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ മാറ്റിവെച്ച പിഎസ്‌സി പരീക്ഷകളുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍/ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷകള്‍ ജൂലൈ 22നും, ജൂണ്‍ ഒമ്പതിന് നടത്താനിരുന്ന കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റിന്റെ രണ്ടു കാറ്റഗറിയിലേക്കുമായുള്ള ഒറ്റ പരീക്ഷ ഓഗസ്റ്റ് 5നുമായി നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.
രണ്ടു പരീക്ഷകളും ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുക. മുമ്പ് നിശ്ചിയിച്ച തിയ്യതിയുടെ അടിസ്ഥാനത്തില്‍ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറുകളുമായാണ് പരീക്ഷയ്‌ക്കെത്തേണ്ടത്.
Loading...