സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം മകള്‍ ഉപേക്ഷിച്ചു; പരാതിയുമായി തിരുവതാംകൂര്‍ രാജകുടുംബാഗമായ പത്മജ

തിരുവനന്തപുരം. തിരുവതാംകൂര്‍ രാജകുടുംബാഗമായ പത്മജയുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം മകള്‍ ഉപേക്ഷിച്ചെന്ന് പരാതി. മകള്‍ പ്രീയ 20 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്നാണ് പത്മജ ആരോപിക്കുന്നത്. തിരുവനന്തപുരം ശാസ്തമംഗലത്താണ് പത്മജ ഇപ്പോള്‍ താമസിക്കുന്നത്. മകളും ഭര്‍ത്താവും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തുന്നതായും പത്മജ പറയുന്നു.

ഭര്‍ത്താവ് 2003ല്‍ മരിക്കുന്നതിന് മുമ്പ് എഴുതി നല്‍കിയ സ്വത്തുക്കളാണ് മകള്‍ തട്ടിയെടുത്തത്. സ്വത്തുക്കള്‍ എഴുതി നല്‍കിയതിന് ശേഷം ഇതുവരെയും മകള്‍ തന്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്ന് പത്മജ പറയുന്നു. ആവശ്യ സാധനങ്ങള്‍ മേടിക്കുവാന്‍ പുറത്ത് പോകുവാനോ ആശുപത്രിയില്‍ പോകുവാനൊ കഴിയാത്ത അവസ്ഥയിലാണ് പത്മജ. നടക്കുവാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു.

Loading...

പ്രദേശവാസികള്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ പത്മജയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നും അതുകൊണ്ടാണ് നോക്കാത്തതെന്നും അയല്‍വാസികളോട് മകള്‍ പറഞ്ഞുവെന്ന് പത്മജ പറയുന്നു. ഭര്‍ത്താവിന് ലഭിക്കുന്ന 1000 രൂപ പെന്‍ക്ഷന്‍ മാത്രമാണ് വരുമാനം. മകള്‍ തന്നെ മനസികാരോഗ്യ കേന്ദ്രത്തിലാക്കുവാനും അനാഥലയത്തിലാക്കുവാനും ശ്രമിച്ചെന്നും സാമൂഹ്യ വിരുദ്ധര്‍ തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്നും പത്മജ പറഞ്ഞു.

പോലീസില്‍ നിന്ന് തനിക്ക് നീതി ലഭിക്കുന്നില്ല. മുഖ്യമന്ത്രിക്കടക്കം നീതിലഭിക്കുവാന്‍ പരാതി നല്‍കി കാത്തിരിക്കുകാണ് പത്മജ. മുമ്പ് കളക്ടറുടെ അടുത്ത് പരാതി നല്‍കിയതിനെ തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശ പ്രകാരം മകള്‍ 7500 രൂപ തരുന്നുണ്ടെന്നും. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് മകള്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് പത്മജ പറയുന്നു.