‘നിങ്ങളാണ് എന്റെ എല്ലാം’; സായ്കുമാറിനും ബിന്ദുപണിക്കര്‍ക്കും വിവാഹവാര്‍ഷികാശംസകളുമായി മകള്‍

നടന്‍ സായ്കുമാറിന്റെയും നടി ബിന്ദു പണിക്കരുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍ മധുര ആശംസകളുമായി മകള്‍. പത്താം വിവാഹവര്‍ഷികം ആഘോഷിക്കുന്ന അച്ഛനും അമ്മയ്ക്കും മകള്‍ അരുന്ധതി പണിക്കരാണ് ആശംസ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസ നേര്‍ന്നത്.

അച്ഛനും അമ്മക്കും വിവാഹ വാര്‍ഷിക ആശംസകള്‍. നിങ്ങളാണ് എന്റെ എല്ലാം. നിങ്ങള്‍ എനിക്കുവേണ്ടി ചെയ്ത ത്യാഗങ്ങള്‍ക്ക് ഈ നിമിഷത്തില്‍ ഞാന്‍ അനുഗ്രഹീതയായി തോന്നുന്നുവെന്നും അരുന്ധതി കുറിച്ചു. നേരത്തെ ടിക് ടോക് വിഡിയോകളിലൂടെ അരുന്ധതി ശ്രദ്ധിക്കപ്പെട്ടിരുന്നു. സായ്കുമാറിനും ബിന്ദു പണിക്കര്‍ക്കും ഒപ്പമുള്ള അരുന്ധതിയുടെ വീഡിയോകള്‍ വൈറലായിരുന്നു

Loading...

ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.