ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിക്കാത്ത വിവരം.
ദേശീയമാധ്യമമായ ന്യൂസ് എക്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ദാവൂദ് ഇബ്രാഹിമിനും ഭാര്യ മെഹജബീൻ ഷെയ്ഖിനും കോവിഡെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദാവൂദിന്റെ സുരക്ഷാഗാർഡുകളെയും പരിചാരകരെയും ക്വാറന്റീനിലാക്കി യിരിക്കുകയാണെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ, ഇതു ശരിയല്ലെന്ന് ദാവൂദിന്റെ സഹോദരനും അധോലോക സംഘമായ ഡി കമ്പനിയുടെ മേധാവിയുമായ അനീസ് ഇബ്രാഹിം വാർത്ത ഏജൻസിയോടു വെളിപ്പെടുത്തി. കൊടുംഭീകരനും മുംബൈ സ്ഫോടന പരമ്പരയുടെ ആസൂത്രകനുമായി ദാവൂദ് ഇബ്രഹിമിനും ഭാര്യ സുബീന സറീന്‍ എന്ന മെഹ്ജാബീന്‍ ഷെയ്ഖിനും കോവിഡ് രോഗം സ്ഥിരീകരിച്ചതായി ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പാക്കിസ്ഥാനിനെ സൈനിക ആശുപത്രിയിലാണ് ഇവരെ ചികിത്സിക്കുന്നത്.

Loading...

മഹാരാഷ്ട്രയിലെ ദോങ്ക് രിയില്‍ ജനിച്ച ദാവൂദ് ഇപ്പോള്‍ കറാച്ചിയിലാണ് ഉള്ളതെന്ന് ഇന്ത്യ നേരത്തെ പലതവണ പറഞ്ഞപ്പോഴും പാക്കിസ്ഥാന്‍ അതു നിഷേധിക്കുകയായിരുന്നു. 1993 ലെ ബോംബെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഇന്റര്‍ പോള്‍ നിരവധി നോട്ടീസ് നല്‍കിയിട്ടുണ്ട്. മുംബൈയില്‍ സ്ഥാപിതമായ അധോലോക സംഘമായ ഡി കമ്ബനിയുടെ നേതാവായിരുന്നു ദാവൂദ് ഇബ്രാഹിം. ഇതാദ്യമായല്ല, ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാർത്ത പരക്കുന്നത്. മുംബൈ സ്ഫോടനക്കേസ് അടക്കം ഇന്ത്യയിലെ ഒട്ടേറെ കേസുകളിൽ പ്രതിയായ ദാവൂദ് കറാച്ചിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരമാണു വെള്ളിയാഴ്ച പുറത്തുവന്നത്. ദാവൂദ് രാജ്യത്തില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.