ബിഗ്‌ബോസ് താരം ദയ അശ്വതി പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഈ ചാനലിലൂടെ കുറെയേറെ വിശേഷങ്ങൾ ആദ്യ ദിവസം തന്നെ ദയ പങ്കുവെച്ചു. ഇതിൽ പ്രധാനമായും പറഞ്ഞുവെച്ചത് ബിഗ്ബോസ്സിനുള്ളിൽ നടന്ന വിശേഷങ്ങളായിരുന്നു. ബിഗ് ബോസിന്റെ ഒന്നാം സീസണിൽ മത്സരിക്കാനിരുന്ന വ്യക്തിയായിരുന്നു ദയ. പക്ഷെ അത് മിസ് ആയി പോയെന്നും രണ്ടാമത്തെ സീസണിലും എന്നെ വിളിച്ചിരുന്നുവെന്നും ദയ പറയുന്നു. രണ്ടാം സീസണിലെ മത്സാർത്ഥിയായിരുന്നു ദയ എങ്കിലും തുടക്കത്തിൽ ദയയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. എങ്കിലും വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ്ബോസിലേക്ക് എത്തിപ്പെട്ടെന്നും ദയ പറയുന്നു. ബിഗ് ബോസ് തുടങ്ങി മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് ഞാൻ പോകുന്നത്. പുറത്ത് രജിത്ത് സാറിന് സപ്പോർട്ട് കിട്ടുന്നത് കണ്ടത് കൊണ്ടാണ് ദയ അദ്ദേഹത്തിനൊപ്പം കൂടിയതെന്ന് ചിലർ പറയുന്നു. അത് ശരിക്കും തെറ്റാണ്. കാരണം ആ സമയത്ത് ഫുക്രുവിനും രജിത്ത് സാറിനും ഒരേ സപ്പോർട്ടായിരുന്നുവെന്നും ദയ പറഞ്ഞുവെയ്ക്കുന്നു.
രജിത്ത് സാറിനെ എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്ന ഒരേ ഒരു കാര്യം മാത്രമേ ഞാൻ നോക്കിയിരുന്നുള്ളുവെന്നും അത് ലാലേട്ടനോടും പറഞ്ഞിരുന്നുവെന്നും ദയ പറഞ്ഞു. എന്നാൽ അകത്ത് പോയി അക്കാര്യങ്ങൾ അവരോട് പോയി പറയരുതെന്ന് ലാലേട്ടനാണ് പറഞ്ഞത്. പിന്നെ ആണ്കണ്ണിന് അസുഖം വന്നത്. അസുഖം വന്നപ്പോൾ ഞാൻ എന്റെ വീട്ടിൽ പോയിട്ടില്ല. ബിഗ് ബോസ് ഹൗസിലെ തന്നെ ആൾക്കാരോടൊപ്പമാണ് ഞാൻ ആ സമയങ്ങളിൽ കഴിഞ്ഞത്. അവിടെ ഫോണോ ടിവിയോ ഒന്നും തന്നെയില്ലായിരുന്നു. കൂടെയുണ്ടായിരുന്ന മത്സാരാർത്ഥികളെ ക്കുറിച്ചും ദയ വാചാലയായി. അമൃത സുരേഷിനെ തനിക്ക് ഇഷ്ടമില്ലെന്ന് കൂടി ദയ വീഡിയോയിൽ പറയുന്നു. ആര്യക്ക് ആദ്യ ഭർത്താവുമായി കോൺടാക്ട് ഉണ്ടെന്നും മകളെ അദ്ദേഹത്തിനടുത്ത് കൊണ്ട് പോവുകയും മറ്റുമൊക്കെ ചെയ്യാറുണ്ടെങ്കിലും അമൃത അങ്ങനെ അല്ലെന്നുമാണ് ദയ അശ്വതി പറയുന്നത്.
പിന്നീട് ദയ തന്നെ സ്വന്തം കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും പറഞ്ഞുവെയ്ക്കുന്നു. ദയ അശ്വതിയെന്ന് ഫേസ്ബുക്കിൽ ഇട്ട പേരാണെങ്കിലും തന്റെ ഒർജിനൽ പേര് അതല്ലെന്ന് കൂടി താരം വെളിപ്പെടുത്തി. എന്റെ ഒർജിനൽ പേര് ദീപ എന്നാണ്. എന്റെ അമ്മയുടെ അനിയത്തി ദയ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടാണ് ഫേസ്ബുക്കിൽ ആ പേര് കൊടുത്തത്. എന്റെ വീട് മുണ്ടൂരാണ്. പതിനാറാം വയസിൽ വിവാഹം കഴിഞ്ഞു. ചാലക്കുടിക്കാണ് വിവാഹം കഴിപ്പിച്ചു വിട്ടത്. ഭർത്താവിന്റെ പേര് ബാബു. രണ്ട് ആൺകുട്ടികളാണുള്ളത്. പലരും എന്നോട് ചോദിച്ചു എന്തിനാണ് ഭർത്താവുമായി പിരിഞ്ഞത് എന്ന്. അദ്ദേഹത്തിന് നല്ല ഗുണങ്ങളും ഉണ്ട് ചീത്ത ഗുണങ്ങളും ഉണ്ടെന്നും ദയ പറയുന്നു.