ഡയാന രാജകുമാരിയുടെ വണ്ണം ചാൾസിനെ അസ്വസ്ഥനാക്കി, കാമുകിയുമായുള്ള ചാൾസിന്‍റെ അവിഹിതം ഡയാനയെയും, ഡയാന -ചാൾസ് ദാമ്പത്യ ബന്ധത്തിലെ ആരും കേട്ടിട്ടില്ലാത്ത കഥകൾ വെളിപ്പെടുത്തിയത് ജീവചരിത്രകാരൻ

ലണ്ടന്‍: രണ്ടു പതിറ്റാണ്ട് മുൻപ് കാറപകടത്തിൽ മരണത്തിനു കീഴങ്ങിയെങ്കിലും ഡയാന രാജകുമാരി ഇന്നും വാർത്തകളിൽ നിന്നും പുറത്തായിട്ടില്ല. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ വനിതയായിരുന്ന ഡയാനയുടെ മരണത്തിൽ പോലും ഇന്നും ദൂരൂഹത നിഴലിക്കുന്നുണ്ട്. ഇതിനിടെയാണ് ഡയാന – ചാൾസ് ബന്ധത്തെ കുറിച്ച് ഇപ്പോൾ ഒരു വാർത്ത പുറത്തു വരുന്നത്. ഡയാനയിൽ ചാൾസ് സംതൃപ്തയല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ നൽകുന്ന സൂചന. വാർത്തകൾ പാപ്പരാസികളുടെ വെറും കെട്ടുകഥകളാക്കി എഴുതി തള്ളാൻ കഴിയില്ല.
കാരണം ഡയാനയുടെ ജീവചരിത്രകാരന്‍ ആന്‍ഡ്രൂ മോര്‍ട്ടനാണ് ഇപ്പോൾ ഈ രഹസ്യരേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതു മാത്രമല്ല, പുറത്തു പറയാൻ പോലുമാവാത്ത ഒട്ടേറെ വിവിരങ്ങളാണ് ഡയാന – ചാൾസ് ബന്ധത്തെ കുറിച്ച് ആൻഡ്രൂ മോർട്ടൺ വെളിപ്പെടുത്തുന്നത്. 1991 ല്‍ ഡയാന രാജകുമാരി അനുവദിച്ച അഭിമുഖത്തിൽ അറിഞ്ഞ വിവരങ്ങളാണത്രേ ഇത്. ഇതെകുറിച്ച് ജെയ്‌ലി മെയിലില്‍ എഴുതിയ ലേഖനത്തിലാണ് രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹത്തില്‍ ഡയാന സന്തുഷ്ടയായിരുന്നില്ലെന്നും സ്വന്തം വിവാഹത്തില്‍ ഡയാന കടുത്ത നിരാശയിലായിരുന്നുവെന്നും വെളിപ്പെടുത്തലിലുണ്ട്.
താന്‍ നടത്തിയ ആത്മഹത്യ ശ്രമങ്ങളെക്കുറിച്ചും കാമില എന്ന സ്ത്രീയെക്കുറിച്ചും ബുലിമിയ നെര്‍വേസ എന്ന മാനസികത്തകരാറിനെ കുറിച്ചും ഡയാന തുറന്നു പറഞ്ഞുവെന്നാണ് മോര്‍ട്ടന്‍റെ വെളിപ്പെടുത്തല്‍. വിവാഹനിശ്ചയത്തിനിടയില്‍ തന്‍റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച ചാള്‍സ് പറഞ്ഞതുകേട്ട് ഡയാനയുടെ മാനസികനില തെറ്റി. ഡയാന തടിച്ചചുരുണ്ട ശരീരപ്രകൃതിയുള്ളവളാണെന്നായിരുന്നു ചാള്‍സ് പറഞ്ഞത്. പിന്നാലെയാണ് തനിക്ക് ഭക്ഷണം അമിതമായി കഴിക്കുന്ന മാനസികവൈകല്യമായ ബുലിമിയ നെര്‍വോസയ്ക്ക് അടിമപ്പെടാന്‍ കാരണം. ഡയാനയെ 17 വയസ്സുമുതല്‍ അടുത്തറിയാവുന്ന ഡോ. ജെയിംസ് കോള്‍തേസ്റ്റ് വഴിയാണ് മോര്‍ട്ടനുമായി പരിചയത്തിലാകുന്നത്. കോള്‍തേസ്റ്റ് വഴിയാണ് ഡയാന പല കാര്യങ്ങളും മോര്‍ട്ടനുമായി പങ്കുവെച്ചിരുന്നത്.
ചാള്‍സിന് കാമില എന്ന യുവതിയുമായുള്ള അടുപ്പമാണ് ഡയാനയെ മാനസികമായി തളര്‍ത്തിയത്. ദമ്പതികളുടെ സ്വകാര്യ യാത്രകള്‍പ്പോലും കാമിലയ്ക്ക് അറിയാമായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. കാമില ചാള്‍സിനെഴുതിയ കത്തുകളും കോള്‍തേസ്റ്റ് വഴി മോര്‍ട്ടന് കൊടുത്തുവിട്ടിരുന്നു. ജീവിതം വെറുത്ത് മക്കളുമായി ആസ്‌ട്രേലിയയിലേയ്ക്ക് കടന്നുകളഞ്ഞാലോ എന്നും ചിന്തിച്ചിരുന്നത്രേ.. എന്നാല്‍ തന്‍റെ പ്രവര്‍ത്തിയെ വിവേകശൂന്യമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചാലോ എന്ന ഭയം മൂലം പിന്‍വാങ്ങുകയായിരുന്നു. കൊട്ടാരത്തില്‍ ശത്രുക്കള്‍ തന്നെ ഭ്രാന്തിയായി സ്ഥാപിച്ച് മുറിയിലടക്കുമോ എന്നും ഡയാന ഭയപ്പെട്ടിരുന്നു. ചാള്‍സിന്‍റെയും ഡയാനയുടെയും ജീവചരിത്രവുമായി പുറത്തിറങ്ങിയ സാലി ബെഡെല്‍ സ്മിത്തിന്‍റെ ‘പ്രിന്‍സ് ചാള്‍സ്: ദ പാഷന്‍സ് ആന്‍ഡ് പാരഡോക്‌സസ് ഓഫ് ആന്‍ ഇംപ്രോബബിള്‍ ലൈഫ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. ഡയാനയുമായി ചാള്‍സിന്‍റെ വിവാഹം മുതല്‍, അവരുടെ സ്വകാര്യ ജീവിതത്തിലെ അറിയാക്കഥകളും പുസ്തകതത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. വഞ്ചിക്കപ്പെട്ട സ്ത്രീയെന്നാകും ഡയാനയെപ്പറ്റി ഏറെപ്പേരും കരുതുന്നത്.
എന്നാല്‍, യാഥാര്‍ഥ്യം അതല്ലെന്ന് ജീവചരിത്രകാരന്‍ അഭിപ്രായപ്പെടുന്നു. ഇരുവരും അവരുടെ ബന്ധത്തെക്കുറിച്ച് തന്നോട് തുറന്നുപറയാന്‍ തയ്യാറായിട്ടുണ്ട്. അതില്‍ ചില കാര്യങ്ങള്‍ വളരെയേറെ നടുക്കമുണ്ടാക്കുന്നതാണ്. ചാള്‍സ് രാജകുമാരന് ജീവിതത്തിലൊരിക്കലും സമാധാനം നല്‍കാന്‍ ഡയാന രാജകുമാരി തയ്യാറായിട്ടില്ല. മധുവിധു കാലത്തുതുടങ്ങിയ വഴക്കും കുറ്റപ്പെടുത്തലും എല്ലായ്‌പ്പോഴും തുടര്‍ന്നു. കാമില പാര്‍ക്കര്‍ ബൗള്‍സുമായുള്ള ബന്ധത്തെച്ചൊല്ലി ഡയാന പലപ്പോഴും വഴക്കിട്ടിരുന്നതായും കൊട്ടാരം ജീവചരിത്രകാരന്‍ തയ്യാറാക്കിയ പുതിയ പുസ്തകത്തില്‍ പറയുന്നു. 1997 ഓഗസ്റ്റ് മാസം 31 ന് അര്‍ദ്ധരാത്രി 12.20നായിരുന്നു ഡയാന മരിച്ച കാറപകടം. പാരീസിലെ പ്രശസ്തമായ റിറ്റ്‌സ് ഹോട്ടലില്‍ നിന്ന് പുറപ്പെട്ട കറുത്ത ബെന്‍സ് കാര്‍ പോണ്‍ഡെ ലാമ തുരങ്കത്തിനുള്ളിലെ പതിമൂന്നാം നമ്പര്‍ തൂണില്‍ ഇടിച്ച് തകരുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഹെന്‍റ്റി പോള്‍, ഹോട്ടലുടമ മുഹമ്മദ് അല്‍ ഫയാദിന്‍റെ മകന്‍ ഡോഡി അല്‍ ഫയാദ് എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാള്‍ ഡോഡിയുടെ ബോഡി ഗാര്‍ഡായിരുന്ന ട്രവറാണ്. ഡയാന അപകടത്തിന് മൂന്നര മണിക്കൂറിന് ശേഷം പാരീസിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.