തകര്‍ന്ന വീട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം

തകര്‍ന്ന വീട്ടില്‍ രക്ഷപ്രവര്‍ത്തനത്തിനായി എത്തിയവര്‍ കണ്ടത് മാസങ്ങളുടെ പഴക്കമുള്ള മൃതദേഹം. കണ്ണൂര്‍ കോര്‍ജാന്‍ യുപി സ്‌കൂളിന് സമീപം പ്രഫുല്‍ നിവാസില്‍ താമസിച്ചിരുന്ന രൂപ(70)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം രൂപയുടെ സഹോദരി പ്രഫുല്ലയെയും കണ്ടെത്തി. ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നു.

വെള്ളിയാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും ഇവരുടെ വീട് തകര്‍ന്നു വീണിരുന്നു. വീട്ടില്‍ ആളുണ്ടെന്ന സംശയത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ അഴുകിയ നിലയിലുള്ള മൃതദേഹം കാണ്ടെത്തി. മരണം സംഭവിച്ചിട്ട് മാസങ്ങളായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണൂര്‍ സ്പിന്നിങ് മില്‍ ജീവനക്കാരിയായിരുന്നു രൂപ. മരണം നടന്നത് നാട്ടുകാര്‍ ഇക്കാലമത്രയും അറിയാതിരുന്നതിന്റെ കാരണം വ്യക്തമല്ല.

Loading...