സൂപ്പര്‍താരം നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം

തെലുങ്ക് സൂപ്പര്‍താരം അകിനേനി നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഏതാണ്ട് പൂര്‍ണമായും ദ്രവിച്ച മൃതദേഹം കാലുറകളും ഫുള്‍കൈ ഷര്‍ട്ടും ധരിച്ച നിലയിലുള്ളതാണ്.

നാഗാര്‍ജുനയുടെ ഹൈദ്രാബാദിലെ കൃഷിയിടത്തില്‍ നിന്നാണ് ഇന്ന് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഈമാസം ആദ്യവും നാഗാര്‍ജുന നാല്‍പ്പത് ഏക്കര്‍ വരുന്ന തന്റെ ഫാമില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Loading...

നാഗാര്‍ജുനയുടെ കുടുംബം ജൈവകൃഷിക്കായി മണ്ണ് ഒരുക്കാന്‍ വിദഗ്ധരെ ഇവിടേക്ക് അയച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹത്തിന് ആറ് മാസമെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

പോസ്റ്റുമോര്‍ട്ടം ഇന്ന് സംഭവസ്ഥലത്ത് വച്ചുതന്നെ നിര്‍വഹിച്ചു. ഹൈദ്രാബാദിന്റെ പ്രാന്തപ്രദേശങ്ങളിലാണ് നാഗാര്‍ജുനയ്ക്കും കുടുംബത്തിനും നാല്‍പ്പത് ഏക്കര്‍ കൃഷിയിടമുള്ളത്.

രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഫാം​ഹൗ​സ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​തേ​ത്തു​ട​ർ​ന്നു വി​ല്ലേജ് റ​വ​ന്യൂ ഉദ്യോഗസ്ഥനെയും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പാ​പ്പി​റെ​ഡ്ഡി​ഗു​ഡ​യി​ല്‍ 40 ഏ​ക്ക​ര്‍ വ​രു​ന്ന ഭൂ​മി​യി​ലാ​ണ് നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സ്. ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് താ​രം ഈ ​സ്ഥ​ലം വാ​ങ്ങി​യ​ത്.