പരിക്കേറ്റ് മരണം സ്ഥിരീകരിക്കപ്പെട്ടവരെ ശീതീകരണികളില്‍ സൂക്ഷിച്ച് ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാം; തെളിയിച്ച് ശാസ്ത്രലോകം

മാരകമായി മുറിവേറ്റ് മരണം ഉറപ്പാക്കിയവരെ ശീതീകരണികളില്‍ സൂക്ഷിച്ചു വച്ച് പിന്നീട് ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക. ഞെട്ടെണ്ട … സംഗതി സത്യമാണ്.

മുന്‍പ് മൃഗങ്ങളിലും മത്സ്യങ്ങളിലും പരീക്ഷിച്ച് വിജയിച്ച സംഭവമാണ് ഇപ്പോള്‍ മനുഷ്യരിലും പ്രയോഗിച്ചിരിക്കുന്നത്. സസ്‌പെന്‍ഡഡ് ആനിമേഷന്‍ എന്നാണ് ഇതിന്റെ പേര്.

Loading...

നിലവില്‍ ഗുരുതരമായി പരിക്കേറ്റ രോഗികളെ രക്ഷിക്കാന്‍ ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് കൂടുതല്‍ സമയം ലാഭിക്കാനാണ് സസ്‌പെന്‍ഡഡ് ആനിമേഷന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഭാവിയില്‍ ഇതേ കണ്ടെത്തല്‍ ഗവേഷകര്‍ കൂടുതല്‍ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചേക്കും.

ഇതാദ്യമായാണ് സസ്‌പെന്‍ഡഡ് ആനിമേഷന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത്. അടിയന്തിര സംരക്ഷണവും പുനരുജ്ജീവനവും (ഇപിആര്‍) എന്നാണ് ഇതിനെ ഔദ്യോഗികമായി വിളിക്കുന്നത്.

രോഗിയുടെ രക്തത്തിന് പകരം ഐസ് കോള്‍ഡ് സലൈന്‍ ലായിനി ഉപയോഗിച്ച് തലച്ചോറിനെ മൈനസ് 10 ഡിഗ്രിയില്‍ താഴെയിറക്കി അതിവേഗം തണുപ്പിക്കുന്നതാണ് പ്രക്രിയ.

സാധാരണ ഗതിയില്‍ ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് രക്തം കൊണ്ടുപോകുന്ന പ്രധാന ധമനിയായ അയോര്‍ട്ടയിലേയ്ക്ക് ലായിനി നേരിട്ട് പമ്പ് ചെയ്യപെപ്പടുകയാണ് ചെയ്യുന്നത്. ഇതോടെ തലച്ചോറ് മരവിക്കും.

തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ വേണ്ട സമയം കിട്ടുകയും ചെയ്യും. സോഷ്യല്‍മീഡിയകളില്‍ മൂന്നു വര്‍ഷം മുന്‍പ് വൈറലായ ഒരു വിഡിയോ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.

ഫ്രീസറില്‍ നിന്നെടുത്ത, തണുത്ത ഐസ് പോലിരിക്കുന്ന മീനിനെ എടുത്ത് ജീവനുള്ള മീന്‍ ഓടിക്കളിക്കുന്ന ഒരു പാത്രത്തിലിടുന്നു. അഞ്ചു മിനിറ്റ് കൊണ്ട് മീനിന് ജീവന്‍ വയ്ക്കുന്നു. അദ്ഭുതകരമായിരുന്നു ആ സംഭവം.

ഇവിടെ ഫ്രീസറില്‍ സസ്‌പെന്‍ഡഡ് ആനിമേഷന്‍ എന്ന അവസ്ഥയില്‍ ഇരുന്ന മീന്‍ ആണ് അനുകൂല സാഹചര്യം കൈവന്നപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

വലിയ തടാകങ്ങളിലും ഐസ് മേഖലകളിലും കടുത്ത ശൈത്യത്തില്‍ വെള്ളം തണുത്തുറയുമ്പോള്‍ മത്സ്യങ്ങള്‍ ചാകുന്നതിനു പകരം സസ്‌പെന്‍ഡഡ് ആനിമേഷന്‍ എന്ന അവസ്ഥയിലേക്ക് പോകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

മാസങ്ങളോളം ഇങ്ങനെ മത്സ്യം ഐസില്‍ ഉറങ്ങിക്കിടന്നേക്കാം. അതിശൈത്യത്തില്‍ തവളകളും ആമയുമൊക്കെ ഈ അവസ്ഥയില്‍ ഇരിക്കാറുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ജീവിതത്തിലേയ്ക്ക് തിരിച്ചു വരാന്‍ കേവലം അഞ്ചു ശതമാനം താഴെ മാത്രം സാധ്യതയുള്ള രോഗികളിലാണ് സസ്‌പെന്‍ഡഡ് ആനിമേഷന്‍ പരീക്ഷിക്കുന്നത്.

കുത്തേറ്റതോ വെടിവെപ്പിലോ ഇരകളായയ രോഗികള്‍ക്ക് അതിജീവിക്കാനുള്ള സാധ്യത 5 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇത്തരം രോഗികളില്‍ സസ്‌പെന്‍ഷന്‍ ആനിമേഷന്‍ പ്രയോഗിക്കാം.

മരണം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും നെഞ്ചൊന്ന് പിടയും. അത്ര ഭയത്തോടെയാണ് പലരും മരണത്തെക്കുറിച്ച് കേള്‍ക്കുന്നത്. എന്നാല്‍ മരണത്തെ അതിജീവിക്കാന്‍ സാധിച്ചാലോ. പറഞ്ഞു വരുന്നത് മാരകമായി മുറിവേറ്റ് മരണം ഉറപ്പാക്കിയവരെക്കുറിച്ചാണ്.

ശരീരത്തില്‍ ജീവന്റെ ഒരു കണിക മാത്രം അവശേഷിക്കുന്നവരെക്കുറിച്ച്. ഇവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന്റെ പേരാണ് സസ്പെന്‍ഡഡ് ആനിമേഷന്‍. മുന്‍പ് മൃഗങ്ങളിലും മത്സ്യങ്ങളിലും പരീക്ഷിച്ച് വിജയിച്ച സസ്പെന്‍ഡഡ് ആനിമേഷന്‍ മനുഷ്യരിലും പ്രയോഗിച്ചിരിക്കുകയാണിപ്പോള്‍.