സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച സ്ത്രീയുടെ ശരീരം പൂച്ച തിന്നു

Loading...

കോയമ്പത്തൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച സ്ത്രീയുടെ ശരീരം കരണ്ടു തിന്നുന്ന പൂച്ചയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ഇതോടെ ആശുപത്രിക്കെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, കരണ്ടുതിന്നുകയല്ലെന്നും കാലുകള്‍ നക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവരുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഈ മാസം 16ന് മേട്ടുപാളയത്ത് ബസ് സ്റ്റാന്റില്‍ അവശനിലയില്‍ കിടക്കുന്ന കണ്ടാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം സ്ത്രീ മാനസീക നില തകര്‍ന്നതാണെന്നും ആരോഗ്യനില വളരെ മോശം അവസ്ഥയിലാണെന്നും വ്യക്തമാക്കുകയായിരുന്നു. അന്ന് രാത്രിയോടെ തന്നെ ഇവര്‍ മരിക്കുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി.

Loading...

ആശുപത്രിയുടെ നിലത്ത് അര്‍ദ്ധ നഗ്നയായി കിടന്നിരുന്ന സ്ത്രീയുടെ കാലില്‍ പൂച്ച കടിക്കുന്നത് കണ്ട് അറ്റന്റര്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രി ഡീനിനെ ബന്ധപ്പെട്ടപ്പോഴാണ് പൂച്ച കടിച്ചില്ലെന്നും നക്കുകമാത്രമാണ് ചെയ്തതെന്നും പറഞ്ഞത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് കുറച്ച് താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.