പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട ശി​ര​സ് വീ​ടി​ന്‍റെ ടെ​റ​സി​ൽ; ര​ണ്ടോ മൂ​ന്നോ വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന കു​ട്ടി​യു​ടെതാവും ശിരസെന്ന് പോലീസ്

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ കു​ട്ടി​യു​ടെ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട ത​ല വീ​ടി​ന്‍റെ ടെ​റ​സി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹൈ​ദ​രാ​ബാ​ദി​ലെ ചി​ലു​ക ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ്ത്രീ ​താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ടി​ന്‍റെ ടെ​റ​സി​ലാ​ണ് കു​ട്ടി​യു​ടെ ശി​ര​സ് ക​ണ്ടെ​ടു​ത്ത​ത്. സ്ത്രീ ​വി​വ​രം അ​റി​യി​ച്ച​തി​നെ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ചു.

കു​ട്ടി ആ​രു​ടെ​യാ​ണെ​ന്ന​തു സം​ബ​ന്ധി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ല. ആ​ൺ​കു​ട്ടി​യാ​ണോ പെ​ൺ​കു​ട്ടി​യാ​ണോ​യെ​ന്ന​തു സം​ബ​ന്ധി​ച്ചും അ​റ​വി​ല്ല. ര​ണ്ടോ മൂ​ന്നോ വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന കു​ട്ടി​യു​ടെ ശി​ര​സാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Loading...