കോഴിക്കോട് വിതരണം ചെയ്ത റേഷനരിയില്‍ ചത്ത പാമ്പ്

കോഴിക്കോട്: കോഴിക്കോട് വിതരണം ചെയ്ത റേഷനരിയില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയതായി പരാതി. വടകര വള്ളിക്കോട് അയിവളപ്പ് കുനിയല്‍ രാജനു കിട്ടിയ അരിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് സമീപത്തെ റേഷന്‍ കടയില്‍ നിന്നും പുഴുക്കല്‍ അരി വാങ്ങി വീട്ടിലെത്തി സഞ്ചിയില്‍ നിന്നും പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പിന്റെ അവശിഷ്ടം കണ്ടത്.

ഉടന്‍ തന്നെ റേഷന്‍ കാര്‍ഡ് ഉടമ കടയില്‍ വിവരം അറിയിച്ചു. രാജന്റെ പരാതിയില്‍ സംഭവം അന്വേഷിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി സജീവന്‍ പറഞ്ഞു.

Loading...