മരിച്ച കൗമാരക്കാര്‍ തിരികെ വരുമെന്ന പ്രതീക്ഷയില്‍ ഉപ്പിലിട്ട് വെച്ചു

മുങ്ങി മരിച്ച കൗമാരക്കാര്‍ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ മൃതദേഹങ്ങള്‍ ഉപ്പിലിട്ട് സൂക്ഷിച്ചു. മഹാരാഷ്ട്രയിലെ ജാല്‍ഗണിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ഉപ്പിലിട്ട് സൂക്ഷിച്ചത്.

മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സൂക്ഷിക്കാന്‍ ഒരു ക്വിന്റല്‍ ഉപ്പാണ് ഉപയോഗിച്ചതെന്നാണ് വാര്‍ത്തകളിലൂടെ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ സംഭവം സത്യമാണെന്ന് തെളിയുകയായിരുന്നു. ആശുപത്രി അധികാരികളോട് വീശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മരിച്ചവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഇത് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

Loading...

ജാല്‍ഗണിലെ മാസ്റ്റര്‍ കോളനി നിവാസികളായ രണ്ട് കുട്ടികളാണ് വെള്ളിയാഴ്ച വൈകിട്ട് മുങ്ങി മരിച്ചത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയോ പോസ്റ്റുമോര്‍ട്ടം നടത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇവരിടെ അന്ത്യകര്‍മങ്ങള്‍ വീട്ടുകാര്‍ നടത്തി.